Author name: Rajesh R

അഹമ്മദാബാദിൽ അന്ന് നഷ്ടമായത് 133 ജീവനുകൾ

അഹമ്മദാബാദ്: 37 വർഷങ്ങൾക്ക് മുമ്പ് സമാനമായ അപകടത്തിന് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. 1988 ഒക്ടോബർ 19നുണ്ടായ വിമാനാപകടത്തിൽ 133 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മുംബയിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് എ.ഐ 113 ലാൻഡ് ചെയ്യാനൊരുങ്ങവെയായിരുന്നു അപകടം. ഇന്ത്യയിലുണ്ടായിട്ടുള്ള വലിയ നാലാമത്തെ വിമാനാപകടം. വിമാനത്തിന്റെ കാലപ്പഴക്കമായിരുന്നു അപകട കാരണം. മുംബയിൽനിന്ന് രാവിലെ 5.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737-200 (VT-EAH) വിമാനം ഒരു യാത്രക്കാരൻ വൈകിയതിനാൽ 20 മിനിറ്റോളം വൈകി 6.05നാണ് പുറപ്പെട്ടത്. 15 […]

സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ ; ജനറൽ ബിപിൻ റാവത്തും

അഹമ്മദാബാദ് : രാജ്യത്ത് വിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടത്തിൽപ്പെട്ട് മരിച്ചത് നിരവധി രാഷ്ട്രീയ നേതാക്കളാണ്. സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാണി വരെ ആ നിര നീളുന്നു.  സഞ്ജയ് ഗാന്ധി – കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ ഇളയ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് 1980 ജൂൺ 23നുണ്ടായ വിമാനാപകടത്തിൽ. ഡൽഹിയിൽ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു.  മാധവറാവു സിന്ധ്യ – മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മരണം രാജ്യത്തെ

പേവിഷ വ്യാപനം തടയാൻ നായ്ക്കൾക്ക് ‘ഷെൽട്ടറിംഗ് ‘

ആലപ്പുഴ : പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കവേ, അക്രമകാരികളും പേപ്പട്ടിയുടെ കടിയേറ്റതുമായ നായ്ക്കളെ ഷെൽട്ടർ ഹോമുകളിലാക്കി വാക്സിനേഷൻ നൽകുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പിന്റെ പരിഗണനയിൽ. മാർക്കറ്റുകളും സ്കൂളുകളും ഉൾപ്പെടെ ജനങ്ങൾ ഏറ്റവുമധികം വന്നു പോകുന്ന സ്ഥലങ്ങളിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ മേഖലകളിലും പേപ്പട്ടിയുടെ കടിയേറ്റ നായ്ക്കൾക്ക് അഞ്ചുഡോസ് വാക്സിനേഷനും 120 ദിവസത്തെ നിർബന്ധിത നിരീക്ഷണവുമാണ് ലക്ഷ്യം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സമർപ്പിച്ച ശുപാർശ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ മന്ത്രിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തം ആവശ്യമായതിനാൽ മന്ത്രിമാർ

പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്നത് ഒളിക്യാമറയിലാക്കിയ സി.പി.ഒ അറസ്റ്റിൽ

പീരുമേട്: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിത ഉദ്യോഗസ്ഥകൾ വസ്ത്രം മാറുന്നത് പകർത്തി ഭീഷണിപ്പെടുത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് (34) നീചകൃത്യം ചെയ്തത്. കഴിഞ്ഞ ദിവസം ഒളിക്യാമറയിൽ പകർത്തിയ നഗ്നദൃശ്യങ്ങൾ അയച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥയെ വൈശാഖ് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ വൈശാഖ് ചെയ്ത കുറ്റം വെളിപ്പെട്ടു. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.

മറ്റൊരു സിംഗപ്പൂർ കപ്പലിലും തീപിടിച്ചു

 സംഭവം മുംബയ്ക്ക് സമീപം കൊച്ചി: മുംബയിലെ നവഷേവ തുറമുഖത്തേക്കുവന്ന സിംഗപ്പൂർ കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരു കണ്ടെയ്‌നർ കത്തിനശിച്ചു. കപ്പൽ ജീവനക്കാർതന്നെ തീയണച്ചു. സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ന് തിങ്കളാഴ്ച കണ്ണൂർ തീരത്തിനു സമീപം തീപിടിച്ചതിനു പിന്നാലെയാണ് മറ്റൊരു സിംഗപ്പൂർ കപ്പലിൽ തീപിടിച്ചത്. എം.വി ഇന്ററേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ ഡെക്കിലാണ് ഇന്നലെ രാവിലെ 8.40ന് തീപിടിച്ചത്. മുംബയിലെ കോസ്‌റ്റ് ഗാർഡിന് അപകടസന്ദേശം ലഭിച്ചതോടെ പട്രോളിംഗ് കപ്പലായ സചേതും വിമാനവും പുറപ്പെട്ടെങ്കിലും തീയണയ്‌ക്കാൻ കഴിഞ്ഞെന്ന സന്ദേശം

ബാദ്ധ്യത കപ്പൽ ഉടമകൾ വഹിക്കണം: ഹൈക്കോടതി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുത്

കൊച്ചി: കൊച്ചി തീരത്ത് എൽസ 3 കപ്പൽ മുങ്ങിയത് ലാഘവത്തോടെ കൈകാര്യംചെയ്ത മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് എതിരെ ഹൈക്കോടതി. പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തി കേരളതീരത്തുണ്ടാകുന്ന കപ്പലപകടങ്ങളുടെ പേരിലുണ്ടാവുന്ന ചെലവ് കപ്പലുടമകളിൽ നിന്ന് ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകി. ജനങ്ങളുടെ നികുതിപ്പണം ഇതിനായി പാഴാക്കരുത്. മത്സ്യസമ്പത്ത് നശിച്ചതടക്കമുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുക്കണം. കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കും. കേന്ദ്രസർക്കാരിനു മാത്രമല്ല സംസ്ഥാനത്തിനും നടപടിയെടുക്കാം.ജില്ലാ കളക്ടർക്കും നടപടിയെടുക്കാം. കപ്പൽ

ജലജീവൻ പദ്ധതി വഴിമുട്ടി വേണ്ടത് 20,000കോടി

 മുടങ്ങിയത് ഫണ്ടില്ലാത്തതിനാൽ തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമങ്ങളുടെയെല്ലാം ദാഹമകറ്റിയ ജലജീവൻ പദ്ധതിയുടെ പണി പൂർത്തിയാക്കണമെങ്കിൽ സംസ്ഥാനം 20000കോടി രൂപയെങ്കിലും കണ്ടെത്തണം. സംസ്ഥാനം പണമിട്ടാൽ വിഹിതം കൃത്യമായി തരാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പക്ഷെ സംസ്ഥാനത്തിന് എടുക്കാൻ പണമില്ല. പണമില്ലാത്തതിനാൽ 560 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയത്. ഇത് കരാറുകാരുടെ കുടിശിക തീർക്കാൻപോലുമാകില്ല. ഇനി വാട്ടർ അതോറിട്ടിയെക്കൊണ്ട് 12000കോടിരൂപ വായ്പയെടുപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന. എന്നാൽ വാട്ടർ അതോറിട്ടിക്ക് ഇതിൽ എതിർപ്പുണ്ട്. സംസ്ഥാനസർക്കാരിന്റെ ബാദ്ധ്യത വാട്ടർ അതോറിട്ടിയുടെ തലയിൽ

265 മരണം എയർ ഇന്ത്യയുടെ അഹമ്മദാബാദ്- ലണ്ടൻ വിമാനം  കത്തിയമർന്നു

 മരിച്ചവരിൽ പത്തനംതിട്ട  സ്വദേശി രഞ്ജിത ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മെഡി.ഹോസ്റ്റലിലെ 5 വിദ്യാർത്ഥികളും 24 പ്രദേശവാസികളും ഒരു യാത്രികന് അദ്ഭുത രക്ഷപ്പെടൽ മരിച്ചവർക്ക് എയർഇന്ത്യ ഉടമസ്ഥരായ ടാറ്റ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നൽകും ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഗുജറാത്തിൽ വൻ വിമാന ദുരന്തം. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർഇന്ത്യ എ.ഐ 171 വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണു. 265 മരണം സ്ഥരീകരിച്ചു. മരണസംഖ്യ ഉയരാമെന്നാണ് റിപ്പോർട്ട്. 294 പേർ മരണമടഞ്ഞെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മഹാദുരന്തം: വിമാനത്തിലുണ്ടായി രുന്ന 242 പേരും മരിച്ചു; ആരെയും രക്ഷപ്പെടുത്താനായില്ല

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം. വിമാനത്തിലെ ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനമാണ് തകർന്നുവീണത്ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി നഴ്സു‌ം അപകടത്തിൽ മരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്169 യാത്രക്കാർ ഇന്ത്യക്കാരും 53

രാജ്യം നടുങ്ങിയ വിമാന അപകടങ്ങൾ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിൽ രാജ്യം. ഇരുന്നൂറ്റി നാൽപ്പതി രണ്ടു പേരുമായി പറന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണത്. ദുരന്തത്തിൽ 241 പേർക്കാണ് ജീവൻ നഷ്ടമായത്. അതിൽ രണ്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.  1958 മേയ് 25: ഗുഡ്ഗാവിൽ ആവ്രോ യോർക്ക് വിമാനം തീപിടിച്ച് തകർന്നു വീണു. നാല് മരണം.  1962 ജൂലായ് 21: സിഡ്നിയിൽ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബയ്ക്ക് 84 കീ.മി വടക്ക് കിഴക്ക് കുന്നിൽ തകർന്ന് 94 മരണം  1963

Scroll to Top