നല്ലമാടുകളില്ല, ജില്ലയിൽ നല്ല ഇറച്ചിയ്‌ക്ക് നെട്ടോട്ടം
ഇറച്ചി വില്പനയിലും ഉപഭോഗത്തിലും മുൻപന്തിയിലുള്ള ജില്ലയിൽ നല്ല ഇറച്ചിക്കായി നെട്ടോട്ടമോടുകയാണ് ജനം. ആവശ്യക്കാരേറിയെങ്കിലും സാധനം കുറവായതിനാൽ പല സ്ഥാപനങ്ങളും പൂട്ടേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. കന്നുകാലി ക്ഷാമത്തെത്തുടർന്ന് ബീഫ് വില കുത്തനെ വർദ്ധിച്ചിരുന്നു. ജില്ലയിലുള്ളവർ പോത്ത്, കാള ഇറച്ചികൾക്കായി പൂർണമായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പശു ഇറച്ചിയ്ക്ക് തീരെ ഡിമാൻഡില്ല. നാട്ടിൻ പുറത്ത് പോത്തിനെ വളർത്തിയവരെല്ലാം വിലകിട്ടാത്തതിനാൽ പിൻവലിഞ്ഞു. മുൻപ് ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട് വഴി വ്യാപകമായി കന്നുകാലികളെ എത്തിച്ചിരുന്നെങ്കിലും ഇവിടങ്ങളിലെ കാലി സമ്പത്ത് കുറഞ്ഞു. […]