Author name: Rajesh R

യു.ഡി.എഫ് വിപുലീകരണം നിലമ്പൂരിനുശേഷം

തിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമേ സാദ്ധ്യതയുള്ളൂ. യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തു ചേക്കേറിയ മാണിഗ്രൂപ്പ് കേരള കോൺഗ്രസ് തിരിച്ചെത്തിയേക്കുമെന്നാണ് അഭ്യൂഹം . നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തിൽ നിർണായകമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലപ്പെടുത്തി കരുത്തു കൂട്ടണമെന്ന അഭിപ്രായം ചിലർ പ്രകടിപ്പിച്ചെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടുമുണ്ട്. ഒരിക്കൽ കൂടി നിയമസഭയിലെ പ്രതിപക്ഷ ബഞ്ചിൽ ഒതുങ്ങാൻ മിക്ക കക്ഷികൾക്കും താത്പര്യമില്ല. ആരും പ്രതീക്ഷിക്കാത്തവിധം യു.ഡി.എഫ് വിപുലപ്പെടും […]

രഞ്ജിതയുടെ ഡി.എൻ.എ പരിശോധന: സഹോദരൻ പുറപ്പെട്ടു

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ആർ.നായരുടെ (40) മൃതദേഹം തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധനയ്ക്കായി ഇളയ സഹോദരൻ രതീഷ് ജി. നായരും ബന്ധു ആർ. ഉണ്ണികൃഷ്ണനും അഹമ്മദാബാദിലേക്ക് തിരിച്ചു. രതീഷിൽ നിന്ന് ശേഖരിക്കുന്ന ഡി.എൻ.എ സാമ്പിൾ, മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുമായി പരിശോധിച്ച ശേഷമേ തിരിച്ചറിയാനാവൂ. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞാലുടൻ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അഹമ്മദാബാദ് മലയാളി സമാജം പ്രവർത്തകരും ബന്ധുക്കളെ സഹായിക്കാനുണ്ടാകും. യു.കെയിൽ നഴ്സായിരുന്ന പുല്ലാട് കൊ‌ഞ്ഞോൺ വീട്ടിൽ രഞ്ജിത നാട്ടിൽ ആരോഗ്യവകുപ്പിൽ ലഭിച്ച

ദുരന്തകാരണം വൈദ്യുതി സംവിധാനം നിലച്ചത്

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനദുരന്തം വൈദ്യുതി സംവിധാനം നിശ്ചലമായതും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെ കുഴപ്പങ്ങളും കൊണ്ടാകാമെന്ന് വൈമാനിക മേഖലയിലെ വിദഗ്ദ്ധനും പത്രപ്രവർത്തകനുമായ ജേക്കബ് കെ.ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ത്രസ്റ്റ് കിട്ടുന്നില്ലെന്നും ആവശ്യത്തിന് ലിഫ്റ്റ് ഇല്ലെന്നുമാണ് പൈലറ്റിന്റെ സന്ദേശത്തിലുള്ളത്. എൻജിനുകൾ ശക്തിനൽകാതെ ഐഡിൽ നിലയിലായാലും ഒരു എൻജിൻ മാത്രം പ്രവർത്തിക്കുകയാണെങ്കിലും ത്രസ്റ്റില്ലെന്നാണ് പറയുന്നത്. ലിഫ്റ്റില്ലെന്നു പറഞ്ഞത് ഫ്ലാപ്പുകളുടെ പ്രവർത്തനത്തെ സൂചിപ്പിച്ചാണ്. യാത്രക്കാരുടെയും ചരക്കിന്റെയും വിന്യാസം ശരിയാകാത്തതിനാലാണ് വിമാനത്തെ മുകളിലേക്ക് ഉയർത്താൻ കൂടുതൽ ശ്രമിക്കേണ്ടിവരുന്നത്. വൈദ്യുതി സംവിധാനം തകരാറിലായാൽ

പ്രേതഭൂമിയായി ബി.ജെ മെഡി. കോളേജ് ഹോസ്റ്റൽ, അന്തേവാസികൾ മുറികൾ ഒഴിയുന്നു, ചില റസിഡന്റ് ഡോക്‌ടർമാരുടെ നില ഗുരുതരം

ന്യൂഡൽഹി: എയർഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറക്കിയ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരം പ്രേതഭൂമിയായിരിക്കുകയാണ്. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട റസിഡന്റ് ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മുറികൾ ഒഴിയാൻ തുടങ്ങി. രക്ഷപ്പെട്ട ഹോസ്റ്റൽ അന്തേവാസികളുടെ കണ്ണുകളിൽ ആശ്വാസത്തിനൊപ്പം ഭയവും ആധിയും. പലരും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. സംഭവത്തെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ വിതുമ്പി. കണ്ണുകൾ ഈറനണിഞ്ഞു. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ചിലർ ഉള്ളതെല്ലാം കൈയിലെടുത്ത് സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോയി. നാലു ഹോസ്റ്റൽ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ആറുനില വീതമള്ള ഇവയിൽ രണ്ടെണ്ണം

ബോയിംഗ് കമ്പനി പ്രതിരോധത്തിൽ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടം അമേരിക്കൻ കമ്പനിയായ ബോയിംഗിന് വൻ തിരിച്ചടിയായി. വിമാനങ്ങളുടെ സുരക്ഷയിൽ നാളുകളായി ആശങ്ക നലനിൽക്കുകയാണ്. ഇതു പരിഹരിച്ച് വിശ്വാസ്യത വീണ്ടെടുക്കാൻ പുതിയ സി.ഇ.ഒ കെല്ലി ഓർട്ട്ബെർഗിന്റെ നേതൃത്വത്തിൽ ശ്രമിച്ചു വരികയായിരുന്നു. മുന്നൂറോളം പുതിയ ഓർഡറുകൾ കമ്പനിക്കുണ്ട്. ബോയിംഗ് 737 വിമാനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് അപകടം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന പാരീസ് എയർ ഷോയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരിക്കുകയാണ് ഓർട്ട്ബെർഗ്. വിമാനാപകടത്തിന്റെ അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബോയിംഗ് ടീം അഹമ്മദാബാദിലെത്തും. ആക്‌സിയോസ് ഹാരിസ് പോൾ സർവേയിൽ ലോകത്തെ

പശ്ചിമേഷ്യയിൽ യുദ്ധമേഘം, ഇറാനെ വിറപ്പിച്ച് ഇസ്രയേൽ ,​ തിരിച്ചടിക്കുമെന്ന് ഖമനേയി

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് ഇറാനിൽ ഇസ്രയേലിന്റെ വ്യോമപ്രഹരം. ബാലിസ്റ്റിക് മിസൈൽ അടക്കം ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചതോടെ സ്ഥിതിഗതികൾ വഷളായി. രണ്ടു ഇസ്രയേലി യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ അവകാശപ്പെട്ടെങ്കിലും ഇസ്രയേൽ തള്ളി. ഇറാൻ സായുധസേനയിലെ പ്രമുഖ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആസ്ഥാനം അടക്കം നൂറ് ലക്ഷ്യസ്ഥാനങ്ങൾ ഇന്നലെ പുലർച്ചെ ഇസ്രയേൽ തകർത്തിരുന്നു. സൈനിക മേധാവി മുഹമ്മദ് ബാഗേരിയും റെവല്യൂഷണറി ഗാർഡ് തലവൻ ഹുസൈൻ സലാമിയും കൊല്ലപ്പെട്ടു. പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ

ഇറാന്റെ ‘യുദ്ധ പ്രഖ്യാപനം” പ്രതികാരത്തിന്റെ ചെങ്കൊടി

ടെഹ്‌റാൻ: ഇറാനിലെ ക്വോമിലുള്ള ജംകാരൺ പള്ളിയ്ക്ക് മുകളിൽ ‘ചെങ്കൊടി ” ഉയർന്നു. നീതിയുടെയും പ്രതികാരത്തിന്റെയും പ്രതീകമായാണ് ഈ ചുവപ്പ് പതാകയെ ഇറാൻ കാണുന്നത്. ഇസ്രയേലിന്റെ മാരക പ്രഹരത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധമുഖം കൂടി തുറന്നു. റെവലൂഷനറി ഗാർഡ് മേധാവി ഹുസൈൻ സലാമി അടക്കം 24ഓളം സൈനിക കമാൻഡർമാരെയും ആറ് ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചതിന് പിന്നാലെ പ്രതീകാത്മക യുദ്ധകാഹളം മുഴക്കിയിരിക്കുകയാണ് ഇറാൻ. കഴിഞ്ഞ വർഷം ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേയും 2020ൽ

അത്ഭുത രക്ഷപ്പെടൽ വിശ്വസിക്കാൻ ആവാതെ വിശ്വാസ്

എമർജൻസി എക്സിറ്റിലൂടെ ചാടി അഹമ്മദാബാദ്: കൺമുമ്പിലാണ് എല്ലാം സംഭവിച്ചത്. എന്റെ മരണവും ഉറപ്പെന്നു കരുതി. എങ്ങനെയാണ് പുറത്തു കടന്നതെന്ന് അറിയില്ല… അഹമ്മദാബാദിൽ പൊട്ടിച്ചിതറി കത്തിയ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക മനുഷ്യൻ വിശ്വാസ്‌കുമാർ രമേഷ് ആശുപത്രിക്കിടക്കിൽ അമ്പരപ്പിലാണ്. ജീവൻ ബാക്കിവച്ചതിന് ദൈവത്തിനു നന്ദി പറഞ്ഞ് വിശ്വാസ് അദ്ഭുത രക്ഷപ്പടൽ വിശദീകരിച്ചു. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് സഹോദരനൊപ്പമായിരുന്നു വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചത്. 11-A ആയിരുന്നു വിശ്വാസിന്റെ സീറ്റ് നമ്പർ. എമർജൻസി വാതിലിന് സമീപത്തെ

ഉള്ളുരുകി രാജ്യം,​ വിമാനാപകടത്തിൽ മരണം 294,​ ബ്ലാക്ക് ബോക്സും സിവിആറും കണ്ടെടുത്തു

ന്യൂഡൽഹി: ചാരക്കൂമ്പാരമായി മനുഷ്യശരീരങ്ങൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ 294 പേർ വെണ്ണീറായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ഉറ്റവരെ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവൂ എന്നതാണ് സ്ഥിതി. ഇതിനുശേഷമേ ഔദ്യോഗിക കണക്ക് പുറത്തുവരൂ. 265 മരണമാണ് സ്ഥിരീകരിച്ചത്. ആറ് യാത്രക്കാരുടേതുൾപ്പെടെ തിരിച്ചറിഞ്ഞ 26 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡി.എൻ.എ സാമ്പിളുകൾ താരതമ്യം ചെയ്യുന്ന നടപടി പൂർത്തിയാക്കാൻ 72 മണിക്കൂറോളമെടുക്കും. 215 പേരുടെ ബന്ധുക്കൾ ഡി.എൻ.എ സാമ്പിളുകൾ നൽകിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. മലയാളികൾക്ക്

സ്വപ്‌നം കെടുത്തിയ ഡ്രീം ലൈനർ

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനം 270 ജീവനുകളെടുത്ത ദുരന്തത്തിലെ വില്ലനായത് രാജ്യത്തെയാകെ കരയിപ്പിച്ചു. ലോകത്തെ നമ്പർ വൺ എന്ന ഖ്യാതിയുള്ള ബോയിംഗ് വിമാന നിർമ്മാണ കമ്പനിയുടെ യശസിനു കൂടിയാണ് ഈ അപകടം ആഘാതമേൽപ്പിച്ചത്. ഒരു കാലത്ത് ഏറ്റവും സുരക്ഷിതമെന്ന് പെരുമയുണ്ടായിരുന്ന ബോയിംഗ് വിമാനങ്ങൾ, ഇന്ന് തുടരെത്തുടരെയുള്ള അപകടങ്ങൾ കാരണം പറക്കൽ നിറുത്തേണ്ട ദുഃസ്ഥിതിയിലാണ്. സുരക്ഷിതമായ സുഖയാത്ര പ്രദാനം ചെയ്യുന്ന ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങൾ ദീർഘദൂര യാത്രക്കാർക്ക് പ്രിയപ്പെട്ടതായിരുന്നു. ഭൂഖണ്ഡാന്തര യാത്രകൾക്കായി വിമാനക്കമ്പനികൾ

Scroll to Top