Author name: Rajesh R

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി,​ബുധനാഴ്ച വരെ അതിതീവ്ര മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്രമഴ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ.പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതാണ് കാരണം. ബുധനാഴ്ച കഴിഞ്ഞ് മഴയിൽ അല്പം കുറവുണ്ടാകും. ഇന്നത്തെ അലർട്ട് @റെഡ് (അതിതീവ്ര മഴ ) – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് @ഓറഞ്ച് (അതിശക്തമഴ) – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മൂന്ന് ജില്ലകളിൽ മിന്നൽ പ്രളയ സാദ്ധ്യത കാസർകോട്,കോഴിക്കോട്,വയനാട്,കണ്ണൂർ മലയോര മേഖലകളിൽ മിന്നൽ പ്രളയ സാദ്ധ്യത മുന്നറിയിപ്പുണ്ട്. […]

ശബ്ദരേഖ വിവാദം ഒതുക്കി തീർക്കാൻ സി.പി.ഐ

തിരുവവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അപഹസിച്ച് സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പാർട്ടിക്ക് നാണക്കേടായെങ്കിലും നടപടിയിലേക്ക് പോകാൻ സാദ്ധ്യതയില്ല. നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടവരെന്ന് അറിയപ്പെടുന്ന ഇവർക്കെതിരെ പരസ്യ താക്കീതിലേക്കോ, നടപടിയിലേക്കോ പോകുന്നത് പാർട്ടിയിലെ എതിർചേരി ആയുധമാക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്. കെ.ഇ. ഇസ്‌മയിൽ പക്ഷത്തെ പൂർണ്ണമായും ഒഴിവാക്കിയുള്ളതാണ് നിലവിലെ സംസ്ഥാന എക്സിക്യുട്ടീവ്. സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ, ഈ കൂട്ടായ്മയിൽ വിള്ളലുണ്ടാകുന്നത് അസംതൃപ്തർക്ക് മുതലെടുപ്പിന് അവസരം

നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നിലമ്പൂരിലും പെട്ടി വിവാദം. ഷാഫി പറമ്പിൽ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവർ സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാത്രി പത്തിന് വടപുറത്ത് തടഞ്ഞ് പൊലീസ് പരിശോധിച്ചതാണ് രാഷ്ട്രീയ പോരിന് തുടക്കമിട്ടത്. സി.പി.എം നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കാത്ത പൊലീസ് കോൺഗ്രസുകാരെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ആസൂത്രിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അനാവശ്യ വിവാദങ്ങൾ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ വഴിതിരിച്ച് വിടുകയാണെന്നും സി.പി.എം നേതാക്കളുടെ വാഹനങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സി.പി.എം വാദിക്കുന്നു. ഷാഫി

ഇന്ന് ലോകരക്തദാതാ ദിനം, കഴിഞ്ഞ വർഷം ലഭിച്ചത് 59,840 യൂണിറ്റ് ജീവരക്തം

തൃശൂർ: ജീവൻ നിലനിറുത്താൻ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ജില്ലയിൽ കഴിഞ്ഞ ഒരു വർഷം ലഭിച്ചത് അറുപതിനായിരം യൂണിറ്റ് രക്തം. മുൻകാലങ്ങളെ അപേക്ഷിച്ച് രക്തം നൽകാൻ സ്ത്രീകൾ മുന്നോട്ട് വരുന്നത് ആശ്വാസകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്തദാനം നൽകിയവരിൽ കൂടുതലും. കൊവിഡ് കഴിഞ്ഞ ശേഷം രക്തം ലഭിക്കാൻ നേരിട്ട ബുദ്ധിമുട്ട് നിലവിൽ മറികടന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ചവരിൽനിന്നും വാക്‌സിൻ എടുത്തവരിൽ നിന്നും രക്തം സ്വീകരിച്ചിരുന്നത് കുറച്ച്

ഇറാന്റെ ‘യുദ്ധ പ്രഖ്യാപനം” പ്രതികാരത്തിന്റെ ചെങ്കൊടി

ടെഹ്‌റാൻ: ഇറാനിലെ ക്വോമിലുള്ള ജംകാരൺ പള്ളിയ്ക്ക് മുകളിൽ ‘ചെങ്കൊടി ” ഉയർന്നു. നീതിയുടെയും പ്രതികാരത്തിന്റെയും പ്രതീകമായാണ് ഈ ചുവപ്പ് പതാകയെ ഇറാൻ കാണുന്നത്. ഇസ്രയേലിന്റെ മാരക പ്രഹരത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധമുഖം കൂടി തുറന്നു. റെവലൂഷനറി ഗാർഡ് മേധാവി ഹുസൈൻ സലാമി അടക്കം 24ഓളം സൈനിക കമാൻഡർമാരെയും ആറ് ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചതിന് പിന്നാലെ പ്രതീകാത്മക യുദ്ധകാഹളം മുഴക്കിയിരിക്കുകയാണ് ഇറാൻ. കഴിഞ്ഞ വർഷം ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേയും 2020ൽ

കുതിച്ചുയർന്ന് ക്രൂഡോയിൽ വില ഇന്ധന,ഗ്യാസ് വില ഇന്ത്യയിലും കൂടും

കൊച്ചി: ഇറാനെതിരെ ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. പ്രമുഖ എണ്ണ ഉത്പാദകരായ ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇന്ധന ലഭ്യതയിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കയിൽ ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 14 ശതമാനം വർദ്ധിച്ച് 79 ഡോളർ വരെ ഉയർന്നു. ഇന്നലെ മാത്രം പത്ത് ഡോളറിന്റെ വർദ്ധനയാണുണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തുമെന്ന് ആഗോള ഏജൻസികൾ പ്രവചിക്കുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖല ഇന്ധന കമ്പനികൾ പാചകവാതകം,

വി.എച്ച്.എസ്.ഇ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം 16, 17 തീയതികളിൽ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ജൂൺ 16 മുതൽ പ്രവേശനം സാദ്ധ്യമാകുംവിധം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ് : https://admission.vhseportal.kerala.gov.in ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Resultലൂടെ അലോട്ട്‌മെന്റ് വിവരങ്ങൾ അറി​യാനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനുമാവും. ഒന്ന് / രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല. മൂന്നാം

ഭക്ഷ്യ റീട്ടെയിൽ, സംസ്‌കരണം: സാദ്ധ്യതയേറുന്നു

കാർഷിക മേഖല, സേവനമേഖലയിലെ വളർച്ചയ്ക്ക് അനുസൃതമായി അഗ്രിബിസിനസിലേക്ക് മാറുമ്പോൾ ഭക്ഷ്യ റീട്ടെയിൽ- സംസ്‌കരണ- സേവന മേഖലകളിൽ ഇന്ത്യ വൻ വളർച്ചയിലേക്ക് നീങ്ങുകയാണ്. ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. ആഗോള ബ്രാൻഡുകളായ ഡൊമിനോസ്, പിസ്സ ഹട്ട്, കെ.എഫ്‌.സി, മക് ഡൊണാൾഡ്, സബ്‌വേ തുടങ്ങിയ ഫാസ്റ്റ് സേവന റെസ്റ്റോറന്റുകൾ ആധിപത്യം പുലർത്തുന്ന ഇവിടെ, നമ്മുടെ അഭിരുചിക്കനുസരിച്ച് നൂതന ഉത്പന്നങ്ങൾക്കുള്ള സാദ്ധ്യത വളരെ വലുതാണ്. മാറുന്ന പ്രവണതകൾ ………….. ആരോഗ്യപരമായ ബൂസ്റ്റിംഗ് ചേരുവകൾ, മൂല്യബോധമുള്ള ഉപഭോക്താക്കൾ, ആഗോള

മാലിന്യം വലിച്ചെറിയൽ, വിവരം നൽകുന്നവർക്ക് ഉയർന്ന പാരിതോഷികം, 2500 രൂപ പരിധി ഒഴിവാക്കി

തിരുവനന്തപുരം: പൊതുഇടങ്ങളിലടക്കം മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് തെളിവു സഹിതം വിവരം നൽകുന്നവർക്ക് ഉയർന്ന പാരിതോഷികം ലഭിക്കാൻ അവസരമൊരുങ്ങുന്നു. ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നോ പരമാവധി 2500 രൂപയോ ആയിരുന്നു നിലവിലെ പാരിതോഷികം. അതിൽ 2500 രൂപ എന്ന പരിധി ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇതോടെ പിഴത്തുകയുടെ വലിപ്പമനുസരിച്ച് പരിധിയില്ലാതെ അതിന്റെ നാലിലൊന്ന് വിവരം നൽകുന്നയാളിന് ലഭിക്കും. വലിയ തുകയാണ് പിഴയെങ്കിൽ പാരിതോഷികവും ഉയർന്നതാകും. ഗുരുതരമായ കുറ്റകൃത്യത്തിനാണ് വലിയ പിഴ ചുമത്തുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട്

കെ.എസ്.ആർ.ടി.സിയുടെ കീശ നിറയ്ക്കുന്ന ഉല്ലാസ വണ്ടി

അവധി ദിനങ്ങൾ വെറുതെയിരുന്ന് സമയം കളയാൻ ഇന്ന് ആളുകൾ ഒരുക്കമല്ല. പ്രത്യേകിച്ച് റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ. കാടും മലയും ചുരവും കയറി കെ.എസ്.ആർ.ടി.സി ബസിൽ പോകുമ്പോൾ അത് ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. കെ.എസ്.ആർ.ടി.സി.യുടെ ഏറെ ജനപ്രീതി നേടിയ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡിപ്പോകൾ ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ കണ്ണൂർ ഡിപ്പോയാണ് റെക്കാഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ 63.43 ലക്ഷം രൂപയാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

Scroll to Top