കുട്ടികളെ ക്ലാസ്‌മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ചു; അദ്ധ്യാപികയ്ക്കെതിരെ പരാതി
തിരുവനന്തപുരം: ദേശീയ ഗാനത്തിനിടെ പുറത്തേക്കിറങ്ങിയ കുട്ടികളെ അദ്ധ്യാപിക ക്ലാസ്‌മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ചതായി പരാതി. വഴുതക്കാട് കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ദാരിഫയ്ക്കെതിരെയാണ് രക്ഷിതാക്കൾ പരാതി ഉന്നയിച്ചത്. പരാതി സ്കൂൾ ഹെഡ്മിസ്ട്രസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ട് പോകാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. ദേശീയഗാനം ആലപിക്കവേ പുറത്തിറങ്ങിയ വിദ്യാർത്ഥികളെ അദ്ധ്യാപിക ശകാരിക്കുകയും അടിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീക്കുകയും ചെയ്തു. ചില കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. തുടർന്ന് ബസിൽ പോകാൻ ഹെഡ്മിസ്ട്രസ് […]