ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം. വിമാനത്തിലെ ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനമാണ് തകർന്നുവീണത്ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി നഴ്സും അപകടത്തിൽ മരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്169 യാത്രക്കാർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരൻമാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.38നാണ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ 625 അടി ഉയരത്തിൽ നിന്ന് വിമാനം നിലംപതിക്കുകയായിരുന്നു
