സി.പി.എം – സി.പി.ഐ തർക്കം, തുറന്ന പോരിലേക്ക് രാമങ്കരി
കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങിയതോടെ രാമങ്കരി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടര വർഷമായി നിലനിൽക്കുന്ന സി.പി.എം- സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഇടപെട്ട് നടത്തിയ മാരത്തോൺ ചർച്ചയിൽ പോലും പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ഇതോടെ, പഞ്ചായത്തിലെ 4, 5, 6, 8, 13, 12, 14 വാർഡുകളിൽ മത്സരിക്കാനൊരുങ്ങി സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഉതുംതറ, കുഞ്ഞുമോൾ ശിവദാസ്, അരുൺലാൽ, അജിത ബാബു, […]