മാനസിക വെല്ലുവിളി നേരിടുന്നവർ പാവം മാനവ സഹോദരങ്ങൾ സുഗതകുമാരിയുടെ കവിത ഉദ്ധരിച്ച് ഹൈക്കോടതി
മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്നവരും രാജ്യത്തിലെ പൗരന്മാരാണെന്നും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുളിന്റെ വാതിൽ തുറന്ന് ജീവിതത്തിന്റെ പരമോത്സുകത ആസ്വദിക്കാൻ അവരെ സഹായിക്കേണ്ട കടമ നമുക്കെല്ലാമുണ്ടെന്നും കോടതി പറഞ്ഞു. പാലായിലെ പുനരധിവാസ കേന്ദ്രമായ ‘മരിയാസദന’ത്തിലെ അന്തേവാസികളുടെ വോട്ട് പ്രത്യേക വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തണമെന്നും ചാലഞ്ച് വോട്ടായി മാറ്രിവയ്ക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അന്തേവാസികളുടെ വോട്ടവകാശം കോടതി അംഗീകരിക്കുകയും ചെയ്തു. പാലാ നഗരസഭ ഏഴാം ഡിവിഷനിലെ പുളിമലക്കുന്ന് ഭാഗത്തെ […]