അഴിമതിക്കാർക്ക് രക്ഷാപഴുത്
വിചാരണയ്ക്കും കുറ്റപത്രത്തിനും അനുമതിയില്ല തിരുവനന്തപുരം: കുറ്റപത്രത്തിനും വിചാരണയ്ക്കും കേസിനും അനുമതി നൽകാതെ അഴിമതിക്കാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയാണ് സർക്കാർ. അഴിമതിക്കേസുകളിൽ പ്രതികളായ രാഷ്ട്രീയക്കാരടക്കം 400ലേറെ ഉന്നതരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്റെ അപേക്ഷ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു. സി.ബി.ഐയുടെ രണ്ടു ഡസനിലേറെ കേസുകളിൽ വിചാരണാനുമതി നൽകുന്നില്ല. കേസെടുക്കാനുള്ള സി.ബി.ഐയുടെയും വിജിലൻസിന്റെയും ഭൂരിഭാഗം അപേക്ഷകളും നിരസിക്കുന്നു.അഴിമതിക്ക് പ്രത്യക്ഷ തെളിവില്ലെങ്കിലും പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്നാണ് സുപ്രീം കോടതി ഉത്തരവ്. അഴിമതി നിരോധന നിയമത്തിലെ 17(എ)ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി,മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ […]