തുരുത്തി – വീയപുരം ലിങ്ക് റോഡ് നിർമ്മാണം: തുരുത്തി മുതൽ വാലടി വരെ നാളെ(നവംബർ 19) മുതൽ ഡിസംബർ 12 വരെ ഗതാഗത നിയന്ത്രണം

തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി – വീയപുരം ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി തുരുത്തി -വാലടി റൂട്ടിൽ ഇന്ന് (നവംബർ 19) മുതൽ ഡിസംബർ 12 വരെ ഗതാഗതം വഴി തിരിച്ചുവിടും. രാവിലെ 10 മു തൽ വൈകിട്ട് 3 വരെയാണു ഗതാഗത ക്രമീകരണം. ചങ്ങനാ ശേരി ഭാഗത്തു നിന്നും ലിസിയുകാവാലം നാരകത്തറ കൃഷ്ണപുരം വാലടി ഭാഗത്തേക്കുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴി പറാല്‍ വാലടി, റോഡ് വഴി പോകണം. കാവാലം നാരകത്തറ വാലടി തുടങ്ങി കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈര – നീലംപേരൂർ റോഡ് വഴിയോ കാവാലം വഴി കുറിച്ചി ഔട്ട്പോസ്‌റ്റ് ജംഗ്ഷനിൽ എത്തി കടന്നു പോകണം.

മുളയ്ക്കാംതുരുത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു വശങ്ങളിൽ തെങ്ങിൻ കുറ്റികൾ നാട്ടി റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. പാടശേഖരങ്ങളിലൂടെ റോഡ് പോകുന്നിടത്താണു ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടക്കുക. കുട്ടനാടൻ പ്രദേശമായതിനാൽ റോഡ് താഴ്ന്നു പോകാനുള്ള സാ ധ്യത കണക്കിലെടുത്താണു നിർമാണം. തെങ്ങിൻ കുറ്റികൾ നാട്ടിയതിനു ശേഷം പാറക്കല്ലുകൾ പാകി റോഡ് വീതി കൂട്ടി കലുങ്കുകള്‍ പണിത്ടാർ ജോലികൾ ഉൾപ്പെടെ ചെയ്യേണ്ടതുണ്ട് . ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് കെ.എസ്.റ്റി.പി അധികൃതർ പറയുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top