November 6, 2025

സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര സ്റ്റൈൽ,​ വൻ ഗൂഢാലോചനയിൽ വിരൽ ചൂണ്ടി ഹൈക്കോടതി

സുഭാഷ് കപൂറിന്റെ ഓപ്പറേഷന് സമാനംവാതിലിന് മല്യ നൽകിയത് 2519.76 ഗ്രാംപോറ്റി പൂശിയത് 324.40 ഗ്രാം സ്വർണം കൊച്ചി: ക്ഷേത്രകലാവസ്തുക്കൾ മോഷ്ടിക്കുന്ന രാജ്യാന്തര സംഘത്തിന്റെ പ്രവർത്തന രീതിയുമായി ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതി. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ ഉൾപ്പെടെ ചെയ്ത ഓപ്പറേഷന് സമാനമാണിത്. ക്ഷേത്ര കലാസൃഷ്ടികൾ രാജ്യാന്തര വിപണിയിൽ മോഹവിലയ്‌ക്ക് വിൽക്കാനാകും. ശബരിമലയിലെ സ്വർണം പൊതിഞ്ഞ വിലപ്പെട്ട വസ്തുക്കളുടെ ഒറിജിനൽ മാറ്റിവച്ച് പകർപ്പുകൾ ഹാജരാക്കിയുള്ള മോഷണമാണ് നടന്നതെന്ന സംശയം ബലപ്പെട്ടതായും കോടതി പറഞ്ഞു. ശ്രീകോവിലിന്റെ സ്വർണം […]

ന്യൂയോർക്കിന് മംദാനി മന്ദഹാസം, ഇന്ത്യൻ വംശജൻ മേയർ. ട്രംപിന് തിരിച്ചടി

വാഷിംഗ്ടൺ: ട്രംപിന്റെ ഭീഷണിയും അധിക്ഷേപവും വിലപ്പോയില്ല. അമേരിക്കൻ ജനതയുടെ ഹൃദയത്തിലേറി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയുടെ തേരോട്ടം. ന്യൂയോർക്ക് നഗര മേയറായി ജനുവരി ഒന്നിനു ചുമതലയേൽക്കും. ട്രംപിന്റെ തീവ്ര കുടിയേറ്റ, തീരുവ നയത്തിനേറ്റ തിരിച്ചടിയായി തിരിഞ്ഞെടുപ്പ് ഫലം. അമേരിക്കയിൽ ട്രംപ് വിരുദ്ധ വികാരം ശക്തമാകുന്നതിന്റെ സൂചനയായും വിലയിരുത്തുന്നു. 91 ശതമാനം ഫലം പുറത്തുവന്നപ്പോൾ 50.4 ശതമാനം വോട്ട് നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ യുവനക്ഷത്രം ജയിച്ചുകയറിയത്. ഇടതുപക്ഷ ആശയക്കാരനാണ് മംദാനി. ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നാണ് ട്രംപ് ആക്ഷേപിച്ചിരുന്നത്. മംദാനി

ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ അന്വേഷണം വരും

കൊച്ചി: ശബരിമലയിലെ സ്വർണമോഷണം കൃത്യമായി തിട്ടപ്പെടുത്താൻ ആവശ്യമായ ശാസ്ത്രീയ അന്വേഷണത്തിനുള്ള മാർഗ്ഗങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ചു. എസ്.ഐ.ടി കോടതിയെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ദ്വാരപാലക സ്വർണപ്പാളികളുടെയും സൈഡ് പില്ലർ പാളികളുടെയും തൂക്കമെടുക്കണം. 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കമെടുക്കണം. അന്ന് തൂക്കം രേഖപ്പെടുത്തിയിരുന്നില്ല. പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തു നിന്ന് സ്വർണ സാമ്പിളെടുക്കണം. 1998ൽ സ്വർണം പൊതിഞ്ഞതിന്റെ അളവും പിന്നീടുണ്ടായ നഷ്ടവും തിട്ടപ്പെടുത്താനാണിത്. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തണം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെ സാമ്പിളെടുക്കണം. മറ്റിടങ്ങളിൽ നിന്നും സാമ്പിളെടുക്കണം.

ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കരുതെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ സർക്കുലർ. എന്നാൽ, പോക്കുവരവ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടെങ്കിൽ അനുവദിക്കില്ല. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ കൈവശ ഭൂമിയുടെയും കോടതിയിൽ കേസുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതിന്റെയും പോക്കുവരവ് വില്ലേജ് ഓഫീസർമാർ നിഷേധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്, വ്യക്തത വരുത്തിയത്. പോക്കുവരവ് സംബന്ധിച്ച 1964 -ലെ ആധികാരിക ചട്ട പ്രകാരം ഭൂമിയുടെ വിസ്തൃതി പോക്കുവരവിന് മാനദണ്ഡമല്ലെന്നും പോക്കുവരവ് കേരള ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയുമായി

പി.എം ശ്രീ : കേന്ദ്രത്തിന് കത്തയയ്ക്കാത്തതിൽ സി.പി.ഐയ്ക്ക് അതൃപ്തി

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാൻ വൈകുന്നതിൽ സി.പി.ഐയ്ക്ക് അതൃപ്തി. പദ്ധതിയിൽ ഒപ്പുവച്ചതിന് സി.പി.എം നേതൃത്വവുമായി ഇടയുകയും മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന കടുത്ത തീരുമാനമെടുക്കുകയും ചെയ്ത സി.പി.ഐയെ അനുനയിപ്പിക്കാൻ വച്ച പ്രധാന ഉപാധിയായിരുന്നു കേന്ദ്രത്തിനുള്ള കത്ത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം സി.പി.ഐ ഉന്നയിക്കുമെന്ന് കരുതിയെങ്കിലും ഉന്നയിച്ചില്ല. പദ്ധതി നടത്തിപ്പിനെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാനും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനുമായിരുന്നു രണ്ട് പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. എന്നാൽ

രാഹുലിന്റെ ഹൈഡ്രജൻ ബോംബ് , ഹരിയാനയിൽ വിദേശ മോഡലിന് 22 വോട്ട്!

ന്യൂഡൽഹി: ബ്രസീലിയൻ മോഡലിന് ഹരിയാന റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾ. സ്വീറ്രി, പിങ്കി, സീമ, സരസ്വതി, ദർശന തുടങ്ങി 22 വോട്ടർമാർക്ക് മോഡലിന്റെ മുഖം. തെളിവു നിരത്തി വോട്ട് കൊള്ളയുടെ ഹൈഡ്രജൻ ബോംബ് പൊട്ടിച്ചത് രാഹുൽ ഗാന്ധിയാണ്. ബ്രസീലിയൻ ഫോട്ടോഗ്രാഫർ മത്തേയുസ് ഫെരേരോ പകർത്തിയ ചിത്രം വരെ ഇന്ത്യയിൽ സമതിദാനാവകാശത്തിന് വിനിയോഗിച്ചെന്നാണ് ആരോപണം. രണ്ടു ബൂത്തുകളിൽ 223 വോട്ടുകൾക്ക് ഒരേ സ്ത്രീയുടെ ചിത്രം. മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 100 വോട്ടുകൾ.

അദ്ധ്യക്ഷ സംവരണത്തിൽ ആലപ്പുഴയിൽ പെൺതിളക്കം

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പുറത്ത് വന്നപ്പോൾ ആലപ്പുഴ നഗരസഭയടക്കം ജനറൽ സീറ്റെന്ന് പ്രതീക്ഷിച്ചിരുന്ന കസേരകൾ സ്ത്രീകൾക്ക് ലഭിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട് നഗരസഭകളിൽ ചെയർപേഴ്സൺമാരെത്തും. നഗരസഭകളിൽ കായംകുളത്തിന് പട്ടികജാതി സംവരണമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണിക്കാവിലും, ഗ്രാമപഞ്ചായത്തുകളിൽ വയലാർ, പാണ്ടനാട്, വീയപുരം, മുതുകുളം എന്നിവിടങ്ങളിലും പട്ടികജാതി വനിതയ്ക്കാണ് അദ്ധ്യക്ഷ പദവി. ഇവ കൂടാതെ 32 ഗ്രാമപഞ്ചായത്തുകളിൽ കൂടി വനിതകൾ പ്രസിഡന്റുമാരാകും. നഗരസഭ പട്ടികജാതി: കായംകുളം

ചൈനയെ വിറപ്പിക്കാനും ഇന്ത്യ, അരുണാചൽ അതിർത്തിയിൽ ‘പൂർവി പ്രചണ്ഡ് പ്രഹാർ’ 11 മുതൽ

ന്യൂഡൽഹി: പാകിസ്ഥാനെ വിറപ്പിച്ച ‘ത്രിശൂലി”ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യ. ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ 11 മുതൽ 15 വരെയാണ് ‘പൂർവി പ്രചണ്ഡ് പ്രഹാർ” എന്ന് പേരിട്ട സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയ്ക്ക് 30 കിലോമീറ്റർ അകലെയാണ് അഭ്യാസം നടത്തുക. ചൈനീസ് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണിത്. സൈന്യത്തിന്റെ പുതിയ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അഷ്‌നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ പങ്കെടുക്കും. മേഖലയിലെ സംയുക്ത

തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ടി.വി.കെ

ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടികളുമായും സഖ്യമില്ലാതെ ടി.വി.കെ ഒറ്റയ്ക്കു മത്സരിക്കും. പാർട്ടി നേതാവും ചലച്ചിത്ര താരവുമായ വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇന്നലെ മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസിലിലാണ് തീരുമാനം. വിജയ് ആണ് പാർട്ടി നയം പ്രഖ്യാപിച്ചത്. വിജയ്‌യെ എൻ.ഡി.എയിൽ എത്തിക്കാൻ അണ്ണാ ഡി.എം.കെ ശ്രമിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന ടി.വി.കെയുടെ പ്രഖ്യാപനം. സെപ്തംബർ 27ന് നടന്ന കരൂർ ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. 2026ലെ തമിഴ്നാട്

തിര.കമ്മിഷന്റെ  സീറോ  നമ്പർ വാദം  പൊളിച്ച്  രാഹുൽ, ബീഹാറിൽ ആശങ്ക

ന്യൂഡൽഹി: വീടില്ലാത്തവർക്കാണ് ‘സീറോ’ നമ്പർ മേൽവിലാസം നൽകുന്നതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ന്യായീകരണത്തെ തള്ളി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് പച്ചക്കള്ളം പറയുകയാണ്. ഹരിയാനയിലെ അന്വേഷണത്തിനിടെ, ‘സീറോ’ നമ്പർ മേൽവിലാസമുള്ള നരേന്ദർ എന്ന വോട്ടറെ കണ്ടെത്തിയെന്ന് രാഹുൽ പറഞ്ഞു. വീടിന്റെ ചിത്രവും പുറത്തുവിട്ടു. ഹരിയാന സർക്കാർ വോട്ടു മോഷ്‌ടിച്ച് അധികാരത്തിൽ കയറിയതാണ്. ഇക്കാര്യം അവിടത്തെ ജനങ്ങളെ അറിയിക്കുകയാണ്. തട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരറ്റമാണിത്. തീവ്ര വോട്ടർപട്ടിക പുതുക്കൽ(എസ്.ഐ.ആർ) വോട്ടുക്കൊള്ളയ്‌ക്കുള്ള പുതിയ ആയുധമാണ്. ‘സർക്കാർ

Scroll to Top