ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 പുതിയ തസ്തിക
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും. ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതിനാൽ പൊതുജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറഞ്ഞതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അനുവദിച്ചതിലും കുറവാണ് ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണമെന്നും ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് നിർദ്ദേശിക്കുന്ന സൗകര്യങ്ങൾ പോലുമില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് അക്കാഡമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളിൽ രണ്ട് ആർമറർ പൊലീസ് കോൺസ്റ്റബിൾ തസ്തിക വീതം […]