സംസ്ഥാനത്ത് വേർപിരിയാൻ കാത്ത് 39,067 ദമ്പതികൾ
തൃശൂർ: സംസ്ഥാനത്ത് ദമ്പതികളുടെ കലഹം മൂലം കുടുംബ കോടതികളിലെ കേസുകൾ കൂടുന്നു, വേർപിരിയാൻ കാത്തു നിൽക്കുന്നത് 39,067 ദമ്പതികൾ. ഈ വർഷം ജൂൺ 30 വരെ ആറ് മാസത്തിനുള്ളിൽ കുടുംബ കോടതികളിലെത്തിയത് 25,856 കേസുകൾ. ഓരോ വർഷവും വേർപിരിയാൻ തയ്യാറായി കോടതിയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ഒരുമിച്ച് താമസിക്കാത്തവരും കൂട്ടത്തിലുണ്ട്. കൂടുതൽ കേസുകളെത്തിയത് (ആറു മാസത്തിൽ) തിരുവനന്തപുരം കോടതിയിലാണ് -3,307 . 2020ൽ 18,886 കേസുകളാണ് കോടതികളിലെത്തിയതെങ്കിൽ ഈ വർഷം ആറ് മാസമെത്തിയപ്പോഴേക്കും […]