November 8, 2025

കുട്ടനാട് മെട്രോ ഡെയിലി അറിയിപ്പ്

ചില സാങ്കേതിക കാരണങ്ങളാൽ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ന്യൂസ് പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് ദയവായി എല്ലാവരും ക്ഷമിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു

തണുത്ത തറയിൽ കിടത്തി, അവജ്ഞയോടെ പെരുമാറിവേണുവിന്റെ ഭാര്യ

കൊല്ലം: ചവറ പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആവർത്തിച്ച് പറയുമ്പോൾ ഭാര്യ സിന്ധുവിന്റെ ഉള്ള് പിടയുകയാണ്. തന്നെയും രണ്ട് പെൺമക്കളെയും അനാഥരാക്കിയ ആശുപത്രിയിലെ അനാസ്ഥകളും ക്രൂരതകളും സിന്ധു അക്കമിട്ട് പറയുന്നു. 1. കൃത്യമായി പരിശോധിച്ചില്ല ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോഗ്രാം നിർദ്ദേശിച്ചുള്ള റിപ്പോർട്ടുമായി ചെന്നിട്ടും മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാത്രി സാധാരണ വാർഡിലേക്കാണ് മാറ്റിയത്. അന്നുരാത്രി അവിടെ തണുത്ത തറയിലാണ് കിടന്നത്. വേണുവിന്റെ ആരോഗ്യസ്ഥിതി

കൈപിടിക്കാൻ വേണുവില്ല; പഠന സ്വപ്നം തകർന്ന് മക്കൾ

കൊല്ലം: രാത്രിവരെ ഓട്ടോ ഓടും. വീട്ടിലെത്തിയാൽ പെൺമക്കളെ അടുത്തുവിളിച്ച് നൂറു രൂപവീതം നൽകും. വിദ്യയ്ക്കും വർഷയ്ക്കും പഠിക്കാൻ പോകാനുള്ള വണ്ടിക്കൂലി. അതിൽനിന്ന് മിച്ചം പിടിച്ച് കുട്ടികൾ അച്ഛനെ വിഷമിപ്പിക്കാതെ പുസ്തകങ്ങൾ വാങ്ങും. വണ്ടിക്കൂലിയുമായി ചവറ പന്മന മനയിലെ പൂജാഭവനിലേക്ക് ഇനി വേണു വരില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചപ്പോൾ നഷ്ടമായത് മക്കളുടെ സ്വപ്നങ്ങൾ കൂടിയാണ്. അമ്മ സിന്ധുവിന്റെ തോളിൽ ചാഞ്ഞ് നെഞ്ചുപൊട്ടി വിലപിക്കുകയാണ് വിദ്യയും വർഷയും. പഠിക്കാൻ മിടുക്കികളായ മക്കളെ

എസ്.ഐ.ആർ എന്യുമറേഷൻ ഫോമിൽ ആശങ്ക വേണ്ട

തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ)​ ഭാഗമായി എന്യുമറേഷൻ ഫോമുമായി ബി.എൽ.ഒമാർ വീടുകളിലെത്തി തുടങ്ങി. പലയിടങ്ങളിലും ഫോം വീട്ടിൽ കൊടുത്തിട്ട് പോവുകയാണ്. എന്നാൽ ഫോം പൂരിപ്പിക്കുമ്പോഴുള്ള ആശയക്കുഴപ്പം വ്യാപകമാണ്. ഇത് പരിഹരിക്കാൻ ബി.എൽ.ഒമാർ സഹായിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും അതില്ലെന്ന പരാതിയുമുണ്ട്. എന്യുമറേഷൻ ഫോം സ്വന്തമായി തന്നെ പൂരിപ്പിക്കാവുന്നതേയുള്ളൂ.  എന്താണ് എസ്.ഐ.ആർ 2002ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള വോട്ടർമാരെ പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ നിലനിറുത്തുകയോ, ഒഴിവാക്കുകയോ ചെയ്യുന്നതാണ് എസ്.ഐ.ആർ.  വോട്ടർമാർ ചെയ്യേണ്ടത് 1. വോട്ടർപട്ടികയിൽ സ്വന്തം പേര് നിലനിറുത്തുന്നതിന്

കുടിശിക പെരുകി, വിതരണം നിറുത്തി…… മരുന്ന് തീർന്ന് മെഡി.കോളേജ്, മറുമരുന്ന് ഇല്ലാതെ സർക്കാർ

കോട്ടയം : കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു, മരുന്ന് കമ്പനികൾ വിതരണം നിറുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിൽ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ ആകെ വലയും. ഹൃ‌ദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളും നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് ഏജൻസികൾ ഉപകരണങ്ങൾ എടുത്തുകൊണ്ടു പോയി. ശ്വാസകോശമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി ആരോഗ്യരംഗത്ത് തലഉയർത്തി നിൽക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ആശുപത്രിയുടെ സത്പേരിന്

തിരുവനന്തപുരം മെട്രോ പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തി​ന് ​പു​ത്ത​ൻ​ ​മു​ഖ​ച്ഛാ​യ​ ​ന​ൽ​കു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം.പാ​പ്പ​നം​കോ​ട് ​നി​ന്ന് ​ആ​രം​ഭി​ച്ച് ​കി​ള്ളി​പ്പാ​ലം,​ ​പാ​ള​യം,​ ​ശ്രീ​കാ​ര്യം,​ ​ക​ഴ​ക്കൂ​ട്ടം,​ ​ടെ​ക്നോ​പാ​ർ​ക്ക്,​ ​കൊ​ച്ചു​വേ​ളി,​ ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​ഈ​ഞ്ച​യ്ക്ക​ലി​ൽ​ ​അ​വ​സാ​നി​ക്കു​ന്ന​താ​ണ് ​ആ​ദ്യ​ഘ​ട്ടം.​ ​ത​മ്പാ​നൂ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ,​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളെ​യും​ ​ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ദൈ​ർ​ഘ്യം​ 31​ ​കി​ലോ​മീ​റ്റ​ർ.​ 27​ ​സ്റ്റേ​ഷ​നു​ക​ൾ.കൊ​ച്ചി​ ​മെ​ട്രോ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​ലൈ​ൻ​മെ​ന്റ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അം​ഗീ​ക​രി​ച്ച​തോ​ടെ​ ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി.​ ​വി​മാ​ന​ത്താ​വ​ളം,​ ​റെ​യി​ൽ​വേ​

മെഡിക്കൽ കോളേജിൽ രോഗിക്ക് മരണവെപ്രാളം, കൂട്ടിരിപ്പുകാർക്ക് വീൽച്ചെയർ തള്ളൽ

അറ്റൻഡർമാരും ട്രോളി പുള്ളർമാരും തിരിഞ്ഞുനോക്കില്ല തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കൂട്ടിരിക്കാനെത്തുന്നവർ രോഗിയെ ശ്രൂശ്രൂഷിച്ചാൽ മാത്രം പോര. വീൽച്ചെയറും ട്രോളിയും തള്ളാനും പഠിക്കണം! അറ്റൻഡർമാരോ ട്രോളി പുള്ളർമാരോ സഹായത്തിനെത്തുമെന്ന് പ്രതീക്ഷിച്ചാൽ തെറ്റി. അത് അവരുടെ പണിയല്ലെന്നാണ് വാദം. കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ ചികിത്സവൈകിയെന്ന് പരാതിപ്പെട്ടതിന് പിന്നാലെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ പരാതിയും ഇതായിരുന്നു. ഭർത്താവിന്റെ വീൽചെയർ തള്ളാൻ സഹായം തേടിയപ്പോൾ ‘ഇത് ഞങ്ങളുടെ പണിയല്ലെന്ന്” പറഞ്ഞ് അറ്റൻഡർമാർ ഒഴിഞ്ഞുമാറി. മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തിൽ

തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ പ്രത്യേക ചുമതലകൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് കെ.പി.സി.സി ഭാരവാഹികൾക്ക് പ്രത്യേക ചുമതല നൽകി. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർക്കാണ് മൂന്ന് മേഖലകളുടെ ചുമതല. ദക്ഷിണ മേഖല : പി.സി.വിഷ്ണുനാഥ് എം.എൽ.എ. (തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ) .മദ്ധ്യമേഖല : എ.പി അനിൽകുമാർ എം.എൽ.എ. (ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം). ഉത്തമേഖല : ഷാഫി പറമ്പിൽ എം.പി. (കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ജില്ലാ ചുമതലകൾ: തിരുവനന്തപുരം : ഡി.സുഗതൻ, കൊല്ലം : എം.വിൻസെന്റ് എം.എൽ.എ.

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വൈകാതെ സർക്കാർ ഉത്തരവിറക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം. സ്വർണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ ഈ ഘട്ടത്തിൽ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ബോർഡ് അംഗമായി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ എം.ബി.എ

മിനിസ്ട്രി ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്കു കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ (ഐ.ഐ.എഫ്.ടി) ദ്വിവർഷ എം.ബി.എ. 2026- 28 അദ്ധ്യയന വർഷത്തേക്കാണ് പ്രവേശനം. ബിസിനസ് അനലിറ്റിക്സ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. അന്താരാഷ്ട്ര തലത്തിൽ ബിസിനസ് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്സാണിത്. ഡൽഹിക്കു പുറമേ കൊൽക്കത്ത, ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത്), കാകിനാഡ (ആന്ധ്ര) എന്നിവിടങ്ങളിലും കാമ്പസുണ്ട്. CAT 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക്

Scroll to Top