അടിക്കടി ബോംബ് ഭീഷണി കേരളത്തിനും വെല്ലുവിളി,രണ്ടുമാസം: 100ലേറെ ബോംബ് ഭീഷണി
ഉറവിടം കണ്ടെത്താനാവാതെ പൊലീസ് : അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികൾ സംസ്ഥാനത്തിനും വെല്ലുവിളി. ഉറവിടം വ്യക്തമല്ലാത്ത ഇ- മെയിൽ സന്ദേശങ്ങളിലൂടെയാണ് സന്ദേശങ്ങളെത്തുന്നത്. രണ്ടുമാസത്തിനിടെ 100ലേറെ ബോംബ് ഭീഷണികളാണുണ്ടായത്. സെക്രട്ടേറിയറ്റ്, രാജ്ഭവൻ, ക്ലിഫ്ഹൗസ്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, കോടതികൾ, ക്ഷേത്രങ്ങൾ, സർവകലാശാലകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവയ്ക്കുനേരെയാണ് വ്യാജ ഭീഷണികളെത്തിയത്. കണ്ണൂരിലെ സൈനിക കേന്ദ്രത്തിനുനേരെയും ഇ- മെയിൽ ഭീഷണിയുണ്ടായി. തമിഴ്നാട് ബന്ധമുണ്ടെന്നല്ലാതെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേനാ ദിനാഘോഷത്തിന് പ്രധാനമന്ത്രിയും സേനാമേധാവികളും ഡിസംബർ നാലിന് തിരുവനന്തപുരത്ത് എത്താനിരിക്കെ, പൊലീസും കേന്ദ്ര […]