പത്രിക സമർപ്പണത്തിന് 3 നാൾ മുന്നണികളെ കുഴക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മൂന്നു നാൾ മാത്രം ശേഷിക്കേ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയത്തിൽ കുഴങ്ങുകയാണ് മൂന്നു മുന്നണികളും. എല്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായ ഒറ്റ ജില്ലയുമില്ല. ചില ജില്ലകളിൽ ഇന്ന് പൂർത്തിയാകും. മറ്റിടങ്ങളിൽ ഒത്തുതീർപ്പ് ശ്രമം തുടരുന്നു. ഒരു ഡിവിഷനിൽ ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുള്ളതും സീറ്റ് ധാരണയാവാത്തതുമാണ് പ്രതിസന്ധി. കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ് ചില ജില്ലകളിൽ യു.ഡി.എഫിനെ വട്ടംചുറ്റിക്കുന്നത്. യുവജന വിഭാഗം നേതാക്കൾ സ്ഥാനാർത്ഥി മോഹവുമായി കളത്തിലിറങ്ങിയതും വെല്ലുവിളിയായി. എൻ.ഡി.എയിൽ ബി.ഡി.ജെ.എസും […]