ഡൽഹി സ്‌ഫോടനം : ഡ്രോൺ അറ്റാക്കിനും പദ്ധതിയിട്ട് ഭീകരർ , ഉമർ നബിയുടെ സഹായിയെ അറസ്റ്റ് ചെയ്‌തു
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ ഉഗ്ര സ്‌ഫോടനത്തിന് മുൻപായി ഡ്രോൺ,റോക്കറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഡൽഹിയിൽ അടക്കം ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടെന്ന് എൻ.ഐ.എ. കാറിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയുടെ മറ്റൊരു സഹായിയെ അറസ്റ്റ് ചെയ്‌ത വിവരം അറിയിച്ചുക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണിത്. ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജസീർ ബിലാൽ വാനിയാണ് ശ്രീനഗറിൽ അറസ്റ്റിലായത്. എൻ.ഐ.എയുടെ രണ്ടാമത്തെ അറസ്റ്റാണിത്. ഇതിനിടെ,ഞായറാഴ്ച അറസ്റ്റിലായ ജമ്മു കാശ്‌മീർ പാംപോർ സ്വദേശി അമിർ റാഷിദ് അലിയെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ […]