November 20, 2025

ശബരിമല തിരക്ക് : കോടതിയുടെ ക്രമീകരണം, സ്പോട്ട് ബുക്കിംഗ് തിങ്കൾ വരെ 5000 മാത്രം

ശബരിമലയിൽ ഭക്തജനത്തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് ക്വാട്ട തിങ്കളാഴ്ച വരെ 5,000 ആയി കുറച്ച് ഹൈക്കോടതി. 20,000 പേരെ അനുവദിച്ചിരുന്ന സ്ഥാനത്താണിത്. തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഏകോപനം പാളിയെന്ന് കോടതി കുറ്റപ്പെടുത്തി. വെർച്വൽ ക്യൂ ബുക്കിംഗ് ക്വാട്ട തത്കാലം 70,000 ആയി തുടരും. അടുത്ത ഏതാനും ദിവസത്തെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണിത്.

എസ്.ഐ.ആർ , ബി.എൽ.ഒമാരുടെ പരാതി പരിഹരിക്കും  

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ബി.എൽ.ഒയ്ക്ക് എതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ വിഷമങ്ങളിൽ കമ്മിഷൻ കൂടെ നിൽക്കും. പരാതികളുണ്ടെങ്കിൽ പരിഹരിക്കും. പരാതികൾ ബൂത്തുതല സൂപ്പർവൈസർക്കും കളക്ടർക്കും നൽകാം. ഫോം പൂരിപ്പിച്ച് തിരിച്ചുവാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാൻ ഐ.ടി ഹബ്ബുകളൊരുക്കും. ഇവിടങ്ങളിൽ വോളന്റിയർമാർ, കുടുംബശ്രി പ്രവർത്തകർ എന്നിവരെ സഹായികളായി നിയോഗിക്കും. കൂടുതൽ ബി.എൽ.എമാരെ നിയോഗിച്ച് രാഷ്ട്രീയപാർട്ടികളുടെ പരാതികൾ പരിഹരിക്കും. സംസ്ഥാനത്ത് ഇതിനകം 97 ശതമാനം

സർക്കാരിന്റെ തെങ്ങിൻതൈ വിതരണ പദ്ധതി മുരടിപ്പിൽ

കൃത്യസമയത്ത് എത്തില്ല,​ വാങ്ങാനാളില്ല കൊച്ചി: കേരളത്തെ കേരം തിങ്ങും നാടായി നിലനിറുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ‘ഒരുവാർഡിൽ ഒരുവർഷം 75 തെങ്ങിൻതൈകൾ” പദ്ധതി മുരടിപ്പിൽ. പദ്ധതിയുടെ ഭാഗമായി തൈകൾ വിതരണം ചെയ്‌തെന്ന് കൃഷിവകുപ്പും സർക്കാരും അവകാശപ്പെടുമ്പോഴും പലയിടത്തും തൈകൾ ലഭ്യമല്ല. 2025-26 വർഷത്തിൽ 5.5കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കാലം തെറ്റി കൃഷിഭവനുകളിലെത്തിക്കുന്ന ദശലക്ഷക്കണക്കിന് തൈകൾ വാങ്ങാൻ ആളില്ലാത്തതും പദ്ധതി മുരടിക്കാൻ കാരണമായി. കൃഷിഭവനുകൾ മുഖേന കണക്കെടുത്തശേഷം തൈകളെത്തിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. ഇത് കൃഷിഭവനുകളിൽ തെങ്ങിൻതൈകൾ കുന്നുകൂടുന്ന അവസ്ഥയിലേക്ക്

ബംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി രൂപ കവർന്നു

ബംഗളൂരു: അതിനാടകീയം. ആസൂത്രിതം. ബംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ പട്ടാപ്പകൽ നടന്നത് വൻകൊള്ള. എ.ടി.എമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് അതിവിദഗ്ദ്ധമായി കൊള്ളയടിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിറയ്ക്കാനായി 7.11 കോടി രൂപയുമായി വാഹനം പുറപ്പെട്ടു. വാഹനത്തിൽ രണ്ട് ഡ്രൈവർമാരും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും. രാവിലെ പത്തോടെ ജയനഗറിലെ അശോക് പില്ലറിന് സമീപം വാഹനമെത്തിയപ്പോൾ ഗ്രേ നിറത്തിലുള്ള ഇന്നോവ കാർ കുറുകെ സിനിമാസ്റ്റൈലിൽ നിറുത്തി. കാറിൽ ഗവ. ഓഫ് ഇന്ത്യ എന്നെഴുതിയ സ്റ്റിക്കർ ഒട്ടിച്ചിരുന്നു. ഒരു സംഘം ഇറങ്ങിവന്ന്

കളഞ്ഞത് കണ്ടെത്തും മൊബൈൽ ആപ്പ്

തിരുവനന്തപുരം: റോഡ് ബ്ളോക്കാക്കി പാർക്കുചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താം. വാഹനത്തിന്റെ ചാവി ഉൾപ്പെടെ നഷ്ടപ്പെട്ടതെന്തും കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ്. മലപ്പുറം ഇടപ്പാൾ സ്വദേശി ദിലീപാണ് ‘വെക്സോലിക്സ്’ എന്ന സ്റ്റാർട്ടപ്പിലൂടെ റിംഗ്‌മീ എ.ഐ ആപ്പും ക്യൂആറും വികസിപ്പിച്ചത്. സ്വന്തം മറവിശീലം മറികടക്കാൻ തലയിലുദിച്ച ഉപായമാണ്. ആപ്പ് ഇതിനോടകം 700ഓളം പേർ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. റിംഗ്‌മീ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. ഇതിൽ ഫോൺനമ്പർ നൽകി അക്കൗണ്ട് സൃഷ്ടിക്കണം. ഇതിലുള്ള ക്യൂആർ ഡൗൺലോഡ് ചെയ്ത് വാഹനത്തിലും

സി.പി.എം – സി.പി.ഐ തർക്കം, തുറന്ന പോരിലേക്ക് രാമങ്കരി

കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങിയതോടെ രാമങ്കരി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടര വർഷമായി നിലനിൽക്കുന്ന സി.പി.എം- സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഇടപെട്ട് നടത്തിയ മാരത്തോൺ ചർച്ചയിൽ പോലും പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ഇതോടെ,​ പഞ്ചായത്തിലെ 4, 5, 6, 8, 13, 12, 14 വാർഡുകളിൽ മത്സരിക്കാനൊരുങ്ങി സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഉതുംതറ, കുഞ്ഞുമോൾ ശിവദാസ്, അരുൺലാൽ, അജിത ബാബു,

ജില്ലയിൽ കഴിഞ്ഞവർഷം പിടികൂടിയ പാമ്പുകൾ 1193

ആലപ്പുഴ : മഞ്ഞ് വീണു തുടങ്ങി. തണുപ്പ് തേടി പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്താം. ജാഗ്രത വേണമെന്ന് സ്‌നേക് ഹാൻഡ്‌ലർമാർ. കഴിഞ്ഞ ഒരുവർഷത്തിനിടെ വിഷമുള്ളവയും അല്ലാത്തവയുമായി 1193 പാമ്പുകളെയാണ് ജില്ലയിൽ സ്‌നേക് ഹാൻഡ്‌ലർമാർ പിടികൂടിയത്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ പാമ്പുകൾ ഇണചേർന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുഞ്ഞുങ്ങൾ വിരിയുകയുമാണ് ചെയ്യുന്നത്. പാമ്പുകൾ കടന്നിരിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുകയും വിറകും മറ്റുള്ളവയും വീടിന്റെ അരികിനോട് ചേർന്ന് വയ്ക്കാതിരിക്കുകയും ചെയ്യണം. പാമ്പുകൾ കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളിൽ എത്തിയേക്കാം.

വൈഷ്ണ ഇൻ വിനു ഔട്ട്, പേരുവെട്ടിയത് നിയമവിരുദ്ധം: ഇലക്ഷൻ കമ്മിഷൻ

വിനുവിന്റെ പേര് കരടിലില്ല, അപേക്ഷിച്ചതുമില്ല: കോടതി തിരുവനന്തപുരം: ഹൈക്കോടതി തുണയായി. തിരുവനന്തപുരം നഗരസഭ മുട്ടട വാർഡിൽ കോൺഗ്രസ് യുവതാരം വൈഷ്ണക്ക് മത്സരിക്കാം. കോടതി നിർദേശത്തെ തുടർന്ന് ഹീയറിംഗ് നടത്തിയ ഇലക്ഷൻ കമ്മിഷൻ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച സംവിധായകൻ വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത് കോൺഗ്രസിന് ക്ഷീണമായി. കരട് പട്ടികയിൽ പേരില്ലാത്തതും, പേരു ചേർക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതിരുന്നതുമാണ് വിനുവിന് തിരിച്ചടിയായത്.

രാജ്യം തേടിയ കൊടും കുറ്റവാളി, അൻമോൽ ബിഷ്‌ണോയ് എൻ.ഐ.എ കസ്റ്റഡിയിൽ

യു.എസിൽ നിന്ന് ഡൽഹിയിലെത്തിച്ചു ന്യൂഡൽഹി: കൊടും കുറ്റവാളി ലോറൻസ് ബിഷ്‌ണോയ് നേതൃത്വം നൽകുന്ന രാജ്യാന്തര ക്രൈം സിൻഡിക്കേറ്റിലെ റിമോട്ട് കമാൻഡർ അൻമോൽ ബിഷ്‌ണോയ് 11 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ്. ലോറൻസ് ഏറ്റെടുക്കുന്ന ക്വട്ടേഷനുകൾ വിദേശരാജ്യങ്ങളിലിരുന്ന് പ്ലാൻ തയ്യാറാക്കി നടപ്പാക്കിയിരുന്നത് അൻമോലാണ്. അതിനാൽ റിമോട്ട് കമാൻഡർ എന്ന് വിളിപ്പേര്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ചു കൊന്നതും ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയതും

Scroll to Top