പാവപ്പെട്ടവർക്ക് അരലക്ഷം പിങ്ക് റേഷൻ കാർഡ് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: അരലക്ഷം കുടുംബങ്ങൾക്കുകൂടി മുൻഗണനാ വിഭാഗത്തിനുള്ള പിങ്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യും. നീല, വെള്ള കാർഡ് ഉടമകളിൽ അർഹരായവർക്ക് 15 വരെ അക്ഷയ കേന്ദ്രങ്ങളോ സിറ്റിസൻ ലോഗിൻ പോർട്ടലോ (ecitizen.civilsupplieskerala.gov.in) വഴി അപേക്ഷിക്കാം. അന്വേഷണം നടത്തി മൂന്ന് മാസത്തിനകം വിതരണം ചെയ്യും.

അർഹതയില്ലാത്തവരിൽ നിന്ന് തിരിച്ചുപിടിച്ച ഗണത്തിൽ കുറേ പിങ്കു കാർഡുകൾ സർക്കാരിന്റെ കൈവശമുണ്ട്. നിലവിൽ കൈവശം വച്ചിരിക്കുന്നവരുടെ മസ്റ്ററിംഗ് 30നു പൂർത്തിയാകുമ്പോൾ കൂടുതൽ കാർഡുകൾ തിരിച്ചുകിട്ടും. ഇവയാണ് പുതിയ അപേക്ഷകർക്ക് നൽകുന്നത് 96.13% മസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളുണ്ട്.

പിങ്ക് ആനുകൂല്യങ്ങൾ

കൂടുതൽ റേഷൻ വിഹിതം സൗജന്യമായി ലഭിക്കും.
ചികിത്സാ ആനുകൂല്യങ്ങൾക്കും കാർഡ് ഉപയോഗിക്കാം.

ഇവർക്കെല്ലാം അർഹതയുണ്ട്

പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങൾ

തദ്ദേശ വകുപ്പിന്റെ ബി.പി.എൽ പട്ടികയിലുള്ളവർ

ആശ്രയ പദ്ധതി അംഗങ്ങൾ

പട്ടികവർഗക്കാർ (സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്തവർ )

എച്ച്.ഐ.വി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസൾഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, കിടപ്പിലായവർ എന്നിങ്ങനെ കുടുംബങ്ങൾ

 നിരാലംബ സ്ത്രീയോ വിധവയോ അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങൾ (21 തികഞ്ഞ ആൺകുട്ടികൾ കുടുംബാംഗമാകരുത് )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top