മംഗളുരു തുറമുഖത്ത് സൗകര്യമൊരുക്കി

മംഗളുരു: കടലിൽ തീപിടിച്ച കപ്പലിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്കാൻ മംഗളുരു തുറമുഖത്തിൽ അധികൃതർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആംബുലൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. തുറമുഖത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയാണ് മംഗളുരു എ.ജെ.ആശുപത്രി. ഒമ്പത് കിലോമീറ്റർ ദൂരെയാണ് ജ്യോതി സർക്കിളിലെ കെ.എം. സി ആശുപത്രി. രാത്രി ഒമ്പത് മണി വരെയും ഇതിൽ ഏത് ആശുപത്രിയിലാണ് എത്തിക്കുക എന്ന വിവരം തുറമുഖ വകുപ്പ് അധികൃതർ പുറത്തുവിട്ടിരുന്നില്ല.

മംഗളൂരുവിൽ നിന്നു രക്ഷാപ്രവർത്തനത്തിനു പോയിരുന്ന കപ്പലിൽ ഡോക്ട‌ർമാർ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നുവെന്ന് അഴീക്കൽ പോർട്ട് ഓഫിസർ അരുൺ കുമാർ പറഞ്ഞു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേപ്പൂർ തുറമുഖം ചെറുതായതിനാൽ കപ്പൽ അടുപ്പിക്കാൻ കഴിയുമായിരുന്നില്ല.ബേപ്പൂരിലും അഴീക്കൽ പോർട്ടിലും കപ്പൽ ചാലുകൾക്ക് ആഴം കുറവാണ്. കടലിൽ ഏറെ അകലെ നങ്കൂരമിട്ട ശേഷം ചെറു ബോട്ടുകളിൽ വേണം പരിക്കേറ്റവരെ കരക്ക് എത്തിക്കാൻ. ഇതിനായി ഏറെ സമയം നഷ്ടപ്പെടുമെന്നതിനാലാണ് കൂടുതൽ സൗകര്യമുള്ള മംഗളുരു തുറമുഖത്തേക്ക് കപ്പൽ തിരിച്ചു വിട്ടത്. അപകട സ്ഥലത്തുനിന്നു മംഗളുരുവിലെത്താൻ ഏകദേശം 5 മണിക്കൂർ വേണ്ടി വന്നു.

ച​ര​ക്കു​ക​പ്പ​ൽ​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി മം​ഗ​ളു​രു​വി​ൽ​ ​എ​ത്തി​ച്ച​ 18​ ​ജീ​വ​ന​ക്കാ​രി​ൽ​ ​എ​ട്ട് ​പേ​ർ​ ​ചൈ​ന​ക്കാ​രും​ ​നാ​ല് ​പേ​ർ​ ​താ​യ്‌​വാ​ൻ​ ​സ്വ​ദേ​ശി​ക​ളു​മാ​ണ്.​നാ​ല് ​ബ​ർ​മ്മ​ ​സ്വ​ദേ​ശി​ക​ളും​ ​ര​ണ്ട് ​ഇ​ന്ത്യോ​നേ​ഷ്യ​ക്കാ​രു​മാ​ണ് ​ക​പ്പ​ലി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​എ.​ജെ.​ ​ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ​മാ​റ്റി​യ​ത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top