കപ്പലിന്റെ എല്ലാ ഭാഗത്ത് നിന്നും തീ പടരുന്നു; ഭൂരിഭാഗം കണ്ടെയ്നറുകളും അപകടകാരികൾചരക്കുകപ്പൽ വാൻഹായി 503 കേരളാ തീരത്ത് ഉയർത്തുന്നത് വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലുള്ള കണ്ടെയ്നറുകലിൽ ഭൂരിഭാഗവും അപകടകാരികളായ രാസവസ്ക്കളാണ്. തീയണക്കാനുള്ള കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുംകപ്പൽ മുങ്ങിയാൽ കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും രാസവസ്‌തുക്കൾ കടലിൽ പരക്കുകയും ചെയ്യും. ഇത് ദൂരവ്യാപാക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. കണ്ടെയ്‌നറുകളിൽ തീപിടിക്കുന്ന രാസവസ്‌തുക്കൾ ഉള്ളതാണ് കപ്പലിലെ തീ അണയ്ക്കുന്നതിന് തിരിച്ചടിയാകുന്നത്. കപ്പലിൻ്റെ എല്ലാ ഭാഗത്ത് നിന്നും തീ പടർന്നിട്ടുണ്ട്
