മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യതസം സ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്നാളെയും ഇതേ ജില്ലകളിൽ . ജൂൺ 12ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 13ന് കണ്ണൂർ കാസർകോട് കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.ജൂൺ 12ന് കോഴിക്കോട്, വയനാട്, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീരദേശ മേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
