കളമശേരി: സുസ്ഥിര ആരോഗ്യത്തിന് ഭക്ഷണത്തിൽ 30 ശതമാനം മില്ലറ്റ് (ശ്രീ അന്ന) ഉൾപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ദൗത്യത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗമണ്ഡൽ യൂണിറ്റും പങ്കു ചേർന്നു. 434 യൂണിറ്റുകളിൽ നടപ്പാക്കി.
റോൾ കോളുകളും മീറ്റിംഗുകളും നടത്തി ജവാന്മാരെയും കുടുംബങ്ങളെയും തിനയുടെ ഗുണങ്ങൾ ബോധവത്കരിച്ചാണ് നേട്ടം കൈവരിച്ചതെന്ന് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറലും ചീഫ് പബ്ലിക്ക് റിലേഷൻ ഓഫീസറുമായ അജയ് ഡഹിയ അറിയിച്ചു.
പൊതുജനങ്ങൾക്കും സൈനിക കുടുംബങ്ങൾക്കും മില്ലറ്റ് വിഭവങ്ങൾ പരിചയപ്പെടാനുള്ള 335 മില്ലറ്റ് മേളകളും നടത്തി. മില്ലറ്റ് ഉത്പ്പന്നങ്ങൾ പൊലീസ് വെൽഫെയർ സ്റ്റോറുകളിലൂടെ സേനാംഗങ്ങളിൽ എത്തിച്ചു. ലോകം മുഴുവൻ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കാൻ 2023 ൽ ഇന്ത്യയുടെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്.