വെളിച്ചെണ്ണയിലും ചാത്തൻ

ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുന്നെങ്കിൽ സൂക്ഷിക്കുക. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില വർദ്ധിച്ചതോടെ വെളിച്ചെണ്ണയിലും ചാത്തൻമാരെത്തിത്തുടങ്ങി. കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്, പാം ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവെ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് നിലവിൽ 300 മുതൽ 350 രൂപയാണ് വില

മുൻ മാസങ്ങളിൽ 250 — 275എന്നിങ്ങനെയായിരുന്നു. ഒരു കിലോ കൊപ്രയുടെ വില 200

അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണം.

വ്യാജനെ കണ്ടെത്താം:

ചില്ലുഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറവ്യത്യാസവും ഉണ്ടാവുകയില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top