ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്ഇന്ന്അവധി. കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് തുടരുന്നതിനാലാണ് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ജൂൺ 20 വെള്ളിയാഴ്ച ജില്ലാ കളകർ അവധി പ്രഖ്യാപിച്ചു. മുൻപ് നിശ്ചിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലകനത്ത മഴയെത്തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കഴിഞ്ഞ രണ്ട് ദിവസമായി അവധി നൽകിയിരുന്നു. സ്കൂൾ പരിസരത്തെ വെള്ളക്കെട്ടും റോഡുകളിലെ വെള്ളക്കെട്ടും കാരണമാണ് കളക്ടർ താലൂക്കിൽ അവധി പ്രഖ്യാപിച്ചിരുന്നത്.
കനത്ത മഴയെത്തുടർന്ന് താലൂക്കിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെസാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകുകയായിരുന്നു.കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നതിനാൽ കുട്ടനാട് താലൂക്കിൽ ജൂൺ ആദ്യം സ്ൾ തുറക്കാനായില്ല. ദിവസങ്ങൾക്ക് ശേഷം സ്കൂൾ ശുചിയാക്കാൻ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും സ്കൂൾ തുറന്ന് പ്രവർത്തിക്കുകയുമായിരുന്നു. എന്നാൽ ജൂൺ പത്താം തീയതിക്ക് ശേഷം സംസ്ഥാനത്ത് മഴ കനത്തോടെ ആലപ്പുഴ ജില്ലയിലും കുട്ടനാട് താലൂക്കിലും ജലനിരപ്പ് ഉയരുകയും വെള്ളക്കെട്ട് ശക്തമാകുകയും ചെയ്തു.
