ആടിനെ മേയ്ക്കുന്നതിനിടെ കടുവ ചാടിവീണു; ബന്ദിപ്പൂരിൽ യുവതിക്ക് ദാരുണാന്ത്യം

കർണാടക ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ്(36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയിലാണ് സംഭവംആടുകളെ മേയ്ക്കുന്നതിനിടെയാണ് കടുവ യുവതിയുടെ മേൽ ചാടി വീണത്. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും കടുവ ആക്രമിച്ചു. പിന്നാലെ യുവതിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുയുവതിയെ കാണാത്തതിനെ തുടർന്ന് ഗ്രാമവാസികൾ നടത്തിയ തെരച്ചിലിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top