വെടിനിർത്തൽ കരാർ ഇല്ലെന്ന് ഇറാൻ; ഇസ്രായേൽ ആക്രമണം നിർത്തട്ടെയെന്ന് വിദേശകാര്യമന്ത്രി

നിലവിൽ വെടിനിർത്തൽ കാരറുകൾ ഇല്ലെന്ന് പറയുമ്പോഴും ഇസ്രായേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കുമെന്ന സൂചന ഇറാൻ മന്ത്രി നൽകുന്നുണ്ട്

ടെഹ്റാൻ: ഇറാൻ ഇസ്രായേൽ വെടിനിർത്തലിന് ധാരണയായെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. വെടിനിർത്തൽ സംബന്ധിച്ച് യാതൊരു കരാറും നിലവിലില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയാറാണെന്ന സൂചനയോടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

ഇസ്രായേലുമായി ഒരു വെടിനിർത്തൽ കരാറും ഇല്ലെന്ന് ഇറാൻ അറിയിച്ചു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ, തങ്ങളും വെടിവെപ്പ് നിർത്താമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നത്. ഇസ്രായേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top