സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തക പരിഷകരണത്തിൻ്റെ തുടർച്ചയാകും മാറ്റങ്ങളെന്ന് മന്ത്രി പറഞ്ഞു.ഹയർ സെക്കൻഡറി പ്രവേശനത്തിന് ആരെങ്കിലും ഏതെങ്കിലും സ്കൂൾ കാപ്പിറ്റേഷൻ ഫീസ് വാങ്ങിയാൽ അതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനത്തിന് സ്ക്രീനിംഗ് പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
- ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ.
- സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി.
- കേരളം വരുത്തിയ മാറ്റങ്ങളും പുതിയ മാറ്റങ്ങളിൽ ഗൗരവകരമായി പരിഗണിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും പുതിയ മാറ്റങ്ങളിൽ ഗൗരവകരമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്സിഇആർ ടിയുടെ 80 ടൈറ്റിൽ പാഠപുസ്തങ്ങളാണ് പരിഷ്കരിക്കുകയെന്ന് മന്ത്രി അറിയിച്ചു. 2015ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിലവിൽ ഉപയോഗിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ഈ അധ്യായന അർഷം പൂർത്തിയാക്കും. അടുത്തവർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരും. അത്തരത്തിലാകും ക്രമീകരണങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം പരിഗണിച്ചും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചുമാകും പാഠപുസ്തകങ്ങൾ തയാറാക്കുകയെന്ന് മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പ്രസ് വൺ പ്രവേശനം നേടിയവരുടെ കണക്കുകളും വിദ്യാഭ്യാസമന്ത്രി പങ്കുവച്ചു.
പ്ലസ് വൺ പ്രവേശനം നേടിയവർ
മെറിറ്റ് – 49636. സ്പോർട്സ് ക്വാട്ട 1040. മോഡൽ റസിഡൻഷ്യൽ സ്കൂൾ – 38. കമ്മ്യൂണിറ്റി ക്വാട്ട – 3479. മാനേജ്മെന്റ് – 4628. അൺ എയിഡഡിൽ ചേർന്നവർ – 3298. ആകെ 62,119. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ – 12358.
