വി​.എസി​ന് വി​ട , കണ്ണീർമഴയായി ജനസാഗരം

തിരുവനന്തപുരം: സ്നേഹത്തിന്റെയും കരുതലിന്റെയും രാഷ്ട്രീയസൂര്യനായി വിളങ്ങിയ വി.എസ്. അച്യുതാനന്ദൻ ജനസാഗരത്തിൽ അലിഞ്ഞുചേർന്നു. ഇന്നലെ വൈകിട്ട് 3.20നാണ് അദ്ദേഹം വിടപറഞ്ഞത്. 102 വയസായിരുന്നു. ഏറെ നാളായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇടയ്ക്കിടെ ആരോഗ്യനില വഷളായും ചില നേരങ്ങളിൽ പ്രതീക്ഷ നൽകുംവിധം പുരോഗതി കാട്ടിയും പോയ ദിനങ്ങൾ. ധീരനായ വി.എസ് ഈ കടമ്പയും കടക്കുമെന്ന് കേരളജനത പ്രത്യാശിച്ചു. ജീവൻ പിടിച്ചുനിറുത്താൻ വിദഗ്ദ്ധരായ ഡോക്ടർമാർ പരമാവധി ശ്രമിച്ചു.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി. കേട്ടവർ കേട്ടവർ അവിടേക്കൊഴുകി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ വൈദ്യലോകം ആ ദുഃഖവാ‌ർത്ത അറിയിച്ചു. കാലവും ചരിത്രവും ബാക്കിയാക്കി വി.എസ് വിടവാങ്ങി.

മകൻ അരുൺകുമാറിന്റെ ബാർട്ടൺഹില്ലിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 9ന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സമരസഖാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നാളെ സംസ്കാരം.

മരണവാർത്ത അറിഞ്ഞതോടെ എസ്.യു.ടി ആശുപത്രി പരിസരത്തേക്ക് പ്രായഭേദമന്യേയാണ് ജനങ്ങൾ ഓടിയെത്തിയത്. ഏഴുമണിയോടെ ഭൗതിക ശരീരം എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എ.കെ.ജി സെന്ററും പരിസരവും ജനസമുദ്രമായി. പ്രിയനേതാവിന് അന്ത്യോപചാരമർപ്പിക്കാൻ ജനങ്ങൾ തിക്കിത്തിരക്കി.കൈയിൽ പൂക്കളുമായി കാത്തു നിൽക്കുന്നവരുടെ കണ്ണിൽ ആരാധനയുടെയും ആദരവിന്റെയും സ്നേഹനനവ് നിറ‌ഞ്ഞിരുന്നു

ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല.. സഖാവ് വി.എസ് മരിച്ചിട്ടില്ലാ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ത്രി​ 7.10.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലേ​ക്കു​ള്ള​ ​എ​ല്ലാ​ ​റോ​‌​ഡു​ക​ളി​ലും​ ​ജ​ന​സാ​ഗ​രം.​ ​ആം​ബു​ല​ൻ​സി​ന്റെ​ ​ചു​വ​ന്ന​ ​വെ​ളി​ച്ചം​ ​ദൂ​രെ​ ​തെ​ളി​ഞ്ഞ​പ്പോ​ഴേ​ക്കും ജ​ന​സാ​ഗ​രം​ ​തൊ​ണ്ട​പൊ​ട്ടി​ ​വി​ളി​ച്ചു​ ​’​ക​ണ്ണേ…​ക​ര​ളേ​ ​വി.​എ​സേ…​ഞ​ങ്ങ​ടെ​ ​നെ​ഞ്ചി​ലെ​ ​റോ​സാപ്പൂ​വേ…”.
വി.​എ​സ് ​എ​ന്ന​ ​ര​ണ്ട​ക്ഷ​രം​ ​മ​ല​യാ​ളി​ ​ചേ​ർ​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത് ​അ​ണ​യാ​ത്ത​ ​വി​പ്ല​വ​ത്തി​ന്റെ​ ​തീ​യോ​ർ​മ​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന​ ​തെ​ളി​യി​ച്ച​ ​ഒ​രു​ ​രാ​ത്രി​ ​കൂ​ടി.​ ​മു​ദ്രാവാ​ക്യം​ ​വി​ളി​ക​ൾ​ക്കു​ ​ന​ടു​വി​ലൂ​ടെ​ 7.25​ന് ​എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​(​എ.​കെ.​ജി​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​)​ ​പ​ടി​ക്കെ​ട്ടു​ക​ൾ​ ​ക​ട​ന്ന് ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​വി.​എ​സെ​ത്തി.​ ​നൂ​റ്റാ​ണ്ട് ​ക​ണ്ട് ​ ​മി​ഴി​ ​പൂ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും​ ​ചു​ണ്ടി​ലെ​ ​ചി​രി​ ​മാ​ഞ്ഞി​രു​ന്നി​ല്ല.​ ​ഒ​പ്പ​മെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മു​ഖ​ത്താ​കെ​ ​ക​ദ​ന​ഭാ​രം​ ​നി​റ​ഞ്ഞി​രു​ന്നു.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​നും​ ​വി.​എ​സി​ന്റെ​ ​മ​ക​ൻ​ ​വി.​എ.​ ​അ​രു​ൺ​കു​മാ​റും​ ​ഭൗ​തി​ക​ ​ശ​രീ​ര​വു​മാ​യി​ ​എ​ത്തി​യ​ ​ആം​ബു​ല​ൻ​സി​ലാ​യി​രു​ന്നു.​ ​ആം​ബു​ല​ൻ​സി​ൽ​ ​നി​ന്നെ​ടു​ത്ത​ ​വി.​എ​സി​ന്റെ​ ​ഭൗ​തി​ക​ ​ശ​രീ​ര​ത്തെ​ ​പാ​ർ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​പി.​രാ​ജീ​വ് എന്നിവരു​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ ​അ​ക​ത്തേ​ക്ക് ​കൊ​ണ്ടു​ ​പോ​യി.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​ 10​ ​മി​നി​റ്റെ​ടു​ത്താ​ണ് ​അ​ക​ത്തേ​ക്ക് ​എ​ത്തി​ച്ച​ത്. ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​എ​സ്.​
​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​വി.​ ജോ​യി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​പ​താ​ക​ ​പു​ത​പ്പി​ച്ചു.​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്ക​വേ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ക്കു​ൾ​ ​ഇ​ട​റി. എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​പൂ​മു​ഖം​ ​ക​ട​ന്നെ​ത്തു​ന്ന​ ​ഹാ​ളി​ൽ​ ​വി.​എ​സ് ​കി​ട​ന്നു.​ ​
​വി.​എ​സി​നെ​ ​കാ​ണാ​ൻ​ ​കാ​ത്തു​നി​ന്ന​വ​രു​ടെ​ ​ക്യൂ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​വ​രെ​യും​ ​എം.​എ​ൽ.​എ​ ​ഹോ​സ്റ്റ​ൽ​ ​വ​രേ​യും​ ​നീ​ണ്ടു.​ ​വി​റ​യ്ക്കു​ന്ന​ ​ചു​വ​ടു​ക​ളോ​ടെ​ ​എ​ത്തി​യ​ ​മു​ൻ​ ​മ​ന്ത്രി​ ​പി.​കെ.​ഗു​രു​ദാ​സ​ന്​ ​വി.​എ​സി​നെ​ ​ക​ണ്ട​പ്പോ​ൾ​ ​ചു​ണ്ടു​വി​റ​ച്ചു.​ ​മു​ൻ​ ​മ​ന്ത്രി​ ​എ​സ്.​ശ​ർ​മ്മ​യു​ടെ​ ​ക​ണ്ണു​ ​നി​റ​ഞ്ഞു.​ ​വി.​എ​സി​ന്റെ​ ​മ​ക​ൻ​ ​അ​രു​ൺ​കു​മാ​റി​നൊ​പ്പം​ ​ചെ​റു​മ​ക്ക​ൾ​ ​അ​‌​ർ​ജു​നും​ ​അ​ര​വി​ന്ദും​ ​വി.​എ​സി​ന്റെ​ ​അ​ടു​ത്തു​ ​ത​ന്നെ​ ​നി​ന്നു.​വൈ​കി​ട്ട് ​അ​ഞ്ചോ​ടെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​ എം.​വി.​ ​ജ​യ​രാ​ജ​ൻ,​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ്,​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​വൈ​കി​ട്ട് ​നാ​ല​ര​യോ​ടെ​ ​എ​ത്തി​ ​മ​റ്ര് ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഭാ​ര്യ​ ​ക​മ​ലാ​ ​വി​ജ​യ​ൻ,​ ​മ​ന്ത്രി​മാ​രാ​യ​ ​ആ​ർ.​ ​ബി​ന്ദു,​ ​ഒ.​ ​കേ​ളു,​ ​ സി.​പി.​എം​ ​കേന്ദ്ര കമ്മിറ്റി അംഗം ​തോ​മ​സ് ​ഐ​സ​ക് ​തു​ട​ങ്ങി​യ​വ​ർ​ ​എ​ത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top