വീട്ടിലെ ടി.വി ഇനി കപ്യൂട്ടറായി ഉപയോഗിക്കാം

എ.ഐ ക്ലൗഡ് കംപ്യൂട്ടർ സേവനമായ ജിയോപി.സി വിപണിയിൽ

കൊച്ചി: സാങ്കേതികവിദ്യയിൽ വിപ്ളവകരമായ മാറ്റം വരുത്തുന്ന ക്ളൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ളാറ്റ്ഫോമായ ജിയോ പി.സി റിലയൻസ് ജിയോ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ടെലിവിഷനുകൾ പേഴ്സണൽ കംപ്യൂട്ടറുകളായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ്പ് ബോക്സുകളാണ് പ്രധാന ആകർഷണം.

നിർമ്മിത ബുദ്ധിയിൽ (എ.ഐ) അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപി.സി. എല്ലാ ഇന്ത്യൻ വീടുകളിലും എ.ഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണിത്. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപി.സി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ വിപ്ലവം സൃഷ്‌ടിക്കും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പി.സിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും.

പ്രതിമാസം 599 രൂപ മുതലുള്ള പ്ളാനുകൾ

ജി.എസ്.ടി ഒഴികെ പ്രതിമാസം 599 രൂപ മുതലുള്ള നിരക്കിൽ ലഭ്യമാകുന്ന ജിയോപി.സിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. പ്രതിവർഷ നിരക്ക് 4,599 രൂപയും ജി.എസ്.ടിയുമാണ്. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാനാകും.

പ്രധാന ഫീച്ചറുകൾ

*വേഗതയേറിയതും തടസമില്ലാത്തതുമായ തൽക്ഷണ ബൂട്ട്-അപ്പ്

*വൈറസുകൾ, മാൽവെയർ, നെറ്റ്‌വർക്ക്-ലെവൽ പരിരക്ഷ

* കീബോർഡ്, മൗസ് എന്നിവ ഉപയോഗിച്ച് ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് ആക്സസ് ചെയ്യാം

*മെയിന്റൻസ് ആവശ്യമില്ല

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top