എയർട്രാഫിക് കൺട്രോളറാകാൻ ലോകത്താകമാനം സാദ്ധ്യതകളുണ്ട്. സുരക്ഷിതവും സുഗമവുമായ വ്യോമയാന സിസ്റ്റം നടപ്പിലാക്കുകയാണ് എയർ ട്രാഫിക് കൺട്രോളറുടെ തൊഴിൽ. വിമാനങ്ങളുടെ ടേക്ക് ഓഫ്, പറക്കൽ, ലാൻഡിംഗ് എന്നിവ പൈലറ്റുമായും കൺട്രോൾ സിസ്റ്റവുമായും നെറ്റ്‌വർക്ക് ചെയ്യുക എന്നതാണ് എയർ ട്രാഫിക് കൺട്രോളറുടെ ചുമതല. ഏവിയേഷൻ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻസ്, റേഡിയോ എൻജിനിയറിംഗ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കുന്നവർക്ക് 3മാസ പരിശീലനത്തിന് ശേഷം എയർ ട്രാഫിക് കൺട്രോളറാകാം. പ്രായപരിധി 30. കാഴ്ചശക്തി 20/ 20 ഉണ്ടായിരിക്കണം.
പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷയിൽ English Language, General Intelligence/ Reasoning, General aptitude/Numerical Aptitude, and General Knowledge/ Awareness എന്നീ നാലു വിഭാഗത്തിൽനിന്നായി ചോദ്യങ്ങളുണ്ടാകും. ഭാഷാ പ്രാവീണ്യം, വോയിസ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ. എയർ ട്രാഫിക് കൺട്രോളറാകാൻ ഈ മേഖലയിൽ കോഴ്‌സ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.ഇവിടെ നിന്ന് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എളുപ്പത്തിൽ പ്രവേശന പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കും.ഐ.ഐ.ടി ഖരഗ്പൂർ, ബിറ്റ്‌സ് പിലാനി, വി.ഐ.ടി , ഐസ്സർ, പുണെ എന്നിവിടങ്ങളിൽ എയർട്രാഫിക് കൺട്രോളർ നിയമനത്തിന് യോജിച്ച കോഴ്‌സുകളുണ്ട്. ഫ്‌ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി, ടെക്‌സാസ് സ്റ്റേറ്റ് ടെക്‌നിക്കൽ കോളേജ്, ലേവിസ് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോളർ പ്രോഗ്രാമുകളുണ്ട്. പ്രതിവർഷം 15 ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്ന തൊഴിലാണിത്
മെഡിക്കൽ അലോട്ട്മെന്റ്: മുന്നാക്ക സംവരണക്കാർക്ക് പിന്നിലായി പിന്നാക്ക വിഭാഗങ്ങൾ
മലപ്പുറം: സംസ്ഥാനത്തെ ആദ്യ ഘട്ട മെഡിക്കൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളേക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്). സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് 2,842 റാങ്ക് വരെ പ്രവേശനം ലഭിച്ചപ്പോൾ ഈഴവ വിഭാഗത്തിൽ നിന്ന് 1,627 റാങ്കിൽ പ്രവേശനം ഒതുങ്ങി. മുസ്‌ലിം – 916, പിന്നാക്ക ഹിന്ദു – 1,902, പിന്നാക്ക ക്രിസ്ത്യൻ – 2,674 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്.
12 സർക്കാർ മെഡിക്കൽ കോളേജുകളിലും 20 സ്വാശ്രയ മെഡിക്കൽ കോളേജുകളിലുമായി ആകെ 9,442 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ആദ്യ ഘട്ട അലോട്ട്‌മെന്റിൽ 4,223 പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. 50 ശതമാനം സ്‌റ്റേറ്റ് മെറിറ്റും ,30 ശതമാനം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ,പത്ത് ശതമാനം വീതം പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കും ,ഇ.ഡബ്ലിയു.എസ് വിഭാഗക്കാർക്കുമാണ് സംവരണം.
പിന്നാക്ക വിഭാഗങ്ങൾക്കുള്ള 30 ശതമാനത്തിൽ ഒമ്പത് ജനവിഭാഗങ്ങളുണ്ട്. ഈഴവ- 9 , മുസ്‌ലിം -8, മറ്റ് പിന്നാക്ക ഹിന്ദു – 3, ലത്തീൻ കത്തോലിക്കരും ആംഗ്ലോ ഇന്ത്യരും -3, ധീവരയും അവാന്തര വിഭാഗങ്ങളും -2, കുശവനും അനുബന്ധ സമുദായങ്ങളും -1, മറ്റു പിന്നാക്ക ക്രിസ്ത്യൻ -1, കുടുംബി -1 എന്നിങ്ങനെയാണ് ശതമാനം വീതിച്ചിട്ടുള്ളത്. ജനസംഖ്യാനുപാധികമല്ലാതെ മുന്നാക്ക വിഭാഗക്കാർക്ക് 10 % സംവരണം നടപ്പാക്കിയതാണ് പിന്നാക്ക വിഭാഗങ്ങൾ മെഡിക്കൽ പ്രവേശനത്തിൽ പിന്നിലാവാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.
കാറ്റഗറി-ഗവ. മെഡി-സ്വാശ്രയ മെഡി-ഗവ.ഡെന്റൽ -സ്വാശ്രയ ഡെന്റൽ
□സ്റ്റേറ്റ് മെറിറ്റ്: 697 – 8,745 -3,473 -25,032
□ഈഴവ: 1,627 – 8,993-4,828- 31,113
മുസ്ലിം: 916 – 10,172 – 3,702.- 27,319
ലാറ്റിൻകാത്തലിക്: 3,296- 11,305 – 9,527 – 28,740
ധീവര: 6,515 -8,940 – 11,139 – 26,402
വിശ്വകർമ :2,556 – 11,464 -3,929-29,429
പിന്നാക്ക ഹിന്ദു: 1,902 -8,796 – 80,16- 25,371
പിന്നാക്ക ക്രിസ്ത്യൻ: 2,674 – 10,113- 6,220- 25,269
കുശവൻ: 9,811 -11,425 -14,937 – 27,058
കുടുംബി: 20,214 -24,308 -25,543 – 37,966
എസ്.സി: 14,160 -17,080 -17,951 -25,695
എസ്.ടി: 24,188 -28,517 – 31,731 – 43,449
ഇ.ഡബ്ലിയു.എസ്: 2,842 – 15,464 – 6,230 -43,690
- ഭാര്യയുടെ പി.ജി ക്ളാസിൽ ഭർത്താവ് വിദ്യാർത്ഥി
കൊല്ലം: ഇരുപത്തിയെട്ടുകാരി ഭാര്യ പഠിപ്പിക്കുന്ന ക്ളാസിൽ വിദ്യാർത്ഥിയായി മുപ്പത്തിയൊന്നു കാരനായ ഭർത്താവ്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കേന്ദ്രത്തിലെ സംസ്കൃത വേദാന്തം ഗസ്റ്റ് അദ്ധ്യാപികയായ ആര്യമോൾക്കും ഭർത്താവ് രതീഷിനുമാണ് ഇങ്ങനെയൊരു നിയോഗം.
നേരത്തെ എം.ഫില്ലും രണ്ടു ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മാള ഇമ്പാലുപറമ്പിൽ ഹൗസിൽ രതീഷ് ഇവിടെ ഒന്നാംവർഷ ഹിന്ദി ബിരുദാനന്തര വിദ്യാർത്ഥിയാണ്. മൂന്നാം സെമസ്റ്ററിലാണ് ഇലക്ടിവായി സംസ്കൃത വേദാന്തം ആര്യയുടെ ശിക്ഷണത്തിൽ പഠിക്കാൻ അവസരം വന്നത്.
മൂവാറ്റുപുഴ വിളക്കപ്പാടി വീട്ടിൽ ആര്യ സംസ്കൃത സർവകലാശാല മെയിൻ സെന്ററായ കാലടിയി
ൽ ഗസ്റ്റ് ലക്ചററായിരുന്നു. ഈ അദ്ധ്യയനവർഷമാണ് പന്മനയിൽ നിയമനം ലഭിച്ചത്.
ഇക്കാര്യം അറിയിക്കാൻ വിളിച്ചപ്പാേൾ, കാലടിയിലെ ഹിന്ദി വിഭാഗം അദ്ധ്യാപകൻ ഡോ.പി.എച്ച്.ഇബ്രാഹിംകുട്ടിയാണ് രതീഷിനോട് ബിരുദാനന്തര പ്രവേശനത്തിനുള്ള എൻട്രൻസ് എഴുതാൻ പറഞ്ഞത്.
പൂജാരിയിൽ നിന്ന്
വേദാന്തത്തിലേക്ക്
# 2009 മുതൽ പൂജകൾ പഠിച്ചുതുടങ്ങിയ രതീഷ് സംസ്കൃതത്തിൽ ആകൃഷ്ടനായി
2013ൽ വേദാന്തം ബിരുദപഠനത്തിനായി സംസ്കൃത സർവകലാശാലയിൽ ചേരുകയായിരുന്നു. ജൂനിയറായ ആര്യയുമായി സൗഹൃദത്തിലായി.
2019ൽ വിവാഹിതരാവുമ്പോൾ, ആര്യ എം.എ സംസ്കൃത വേദാന്തം അവസാനവർഷ വിദ്യാർത്ഥിയും രതീഷ് എം.ഫിൽ വിദ്യാർത്ഥിയുമായിരുന്നു.
നെറ്റ് സ്വന്തമാക്കിയ ആര്യ കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപികയായപ്പോൾ, രതീഷ് ക്ഷേത്രമേൽശാന്തിയായി. ചാലക്കുടി പഴുതേവർ ശിവ-വിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി ജോലി ഉപേക്ഷിച്ചാണ് പന്മനയിൽ വിദ്യാർത്ഥിയായത്.
മക്കളായ ആദി തേജസിനും ആദിപഞ്ചാക്ഷരിക്കുമൊപ്പം പന്മനയിലെ വാടക വീട്ടിലാണ് ഗുരുവും ശിഷ്യനും താമസിക്കുന്നത്.
പഠനത്തോടുള്ള താത്പര്യം കൊണ്ടാണ് ജോലി രാജിവച്ച് പന്മനയിലേക്ക് വന്നത്.
രതീഷ്
അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം പരിഷ്‌കരിക്കപ്പെടുകയാണ്. പുതിയ തലമുറ ഈ മാറ്റത്തെ പൂർണമായും ഉൾക്കൊള്ളുന്നു
ഡോ. കെ.ബി.ശെൽവമണി, ക്യാമ്പസ് ഡയറക്ടർ,
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, പന്മന ക്യാമ്പസ്
