നെഹ്റു ട്രോഫി വള്ളംകളിയിൽ പോരടിക്കാൻ  21ചുണ്ടനുകൾ

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മത്സരിക്കും. ചുണ്ടൻ വിഭാഗത്തിൽ മാത്രം 21 വള്ളങ്ങൾ മത്സരത്തിനുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ചുരുളൻ – 3, ഇരുട്ടുകുത്തി എ – 5 , ഇരുട്ടുകുത്തി ബി -18, ഇരുട്ടുകുത്തി സി -14, വെപ്പ് എ – 5, വെപ്പ് ബി – 3, തെക്കനോടി തറ -1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

ജലോത്സവത്തിന്റെ ഭാഗമായ ക്യാപ്റ്റൻസ് ക്ലിനിക് ഇന്ന് രാവിലെ 9ന് വൈ.എം.സി.എ ഹാളിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവ് വരുത്തും. ട്രാക്ക് ആൻറ് ഹീറ്റ്സ് നറുക്കെടുപ്പ് വൈകിട്ട് മൂന്നിന് വൈ.എം.സി.എ ഹാളിൽ നടക്കും.

പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ളബുകളും

1. വീയപുരം (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
2. പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
3. ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)
4. ആലപ്പാടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ)
5. കാരിച്ചാൽ (കെ.സി.ബി.സി)
6. മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
7. സെന്റ് ജോർജ് (ഗാഗുൽത്താ ബോട്ട് ക്ലബ്)
8. കരുവാറ്റ (ബി.ബി.എം ബോട്ട് ക്ലബ്, വൈശ്യം ഭാഗം)
9. വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപ്പുറം)
10. ജവഹർതായങ്കരി (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്)
11. നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
12. തലവടി (യു.ബി.സി കൈനകരി)
13. ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
14. കരുവാറ്റ ശ്രീവിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
15. നടുവിലേപ്പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
16. പായിപ്പാടൻ 2 (പായിപ്പാടൻ ബോട്ട് ക്ലബ്)
17. ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്)
18. ആയാപറമ്പ് പാണ്ടി (കെ.സി.ബി.സി ബി ടീം)
19. സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെൻത്)
20. നിരണം (നിരണം ബോട്ട് ക്ലബ്ബ്)
21. ആയാപറമ്പ് വലിയ ദിവാൻജി (നിരണം ചുണ്ടൻ ഫാൻസ്‌ അസോസിയേഷൻ ബോട്ട് ക്ലബ്)

  • നെഹ്‌റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം ‘കാത്തു’

ആലപ്പുഴ; 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് ‘കാത്തു’ എന്ന് പേരിട്ടു. കാത്തു എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറന്‍സ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ് എന്നിവർ ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
കളക്ടറാണ് കാത്തു എന്ന പേര് പ്രഖ്യാപിച്ചത്. പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ വി കൃഷ്ണൻകുട്ടി നായരാണ് ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 347 എൻട്രികളിൽ നിന്നാണ് കാത്തു തിരഞ്ഞെടുക്കപ്പെട്ടത്.
വള്ളംകളിയുടെ പ്രൊമോ വീഡിയോ ചടങ്ങിൽ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top