രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയേണ്ടെന്ന് പാർട്ടിയിൽ ധാരണ

തിരുവനന്തപുരം: ലൈംഗികാരോപണ ചെളിക്കുണ്ടിൽ വീണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം തത്കാലം രാജി വയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ ധാരണ.

രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ധാർമികതയുടെ പരിവേഷം നൽകിയെങ്കിലും, എം.എൽ.എ പദവി ഉപേക്ഷിച്ചാൽ രാഷ്ട്രീയമായി അത് ക്ഷീണമാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലവും നിജസ്ഥിതിയും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നു.

ഇന്നലെയും രാഹുലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു പെൺകുട്ടി രംഗത്തു വന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ രാഹുലിനെ എതിർത്തും അനുകൂലിച്ചുമുള്ളവരുടെ തമ്മിലടി രൂക്ഷമായതോടെ, വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ

ഒൺലിയാക്കി. പാലക്കാട്ട് പൊതു പരിപാടികളിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കി. രാഹുലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യ പടയൊരുക്കം തുടങ്ങി.നേരത്തെ നിലനിന്നിരുന്ന ഗ്രൂപ്പ് വൈരങ്ങളും വ്യക്തിപരമായ അസ്വാരസ്യങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും ഈ പോരിൽ പ്രതിഫലിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനെ ചൊല്ലിയുള്ള വടംവലിയും കൊഴുക്കുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് അന്തരീക്ഷം തെളിയുകയും യു.ഡി.എഫിന് സാദ്ധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ കോൺഗ്രസ് ഹൈക്കമാൻഡും അമർഷത്തിലാണ്.

രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ രാജി വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. സി.പി.എം എം.എൽ.എ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവമാണ് പ്രതിരോധത്തിന് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ സമാന ആരോപണം വന്നപ്പോൾ മന്ത്രി സ്ഥാനം രാജി വച്ചെങ്കിലും എം.എൽ.എ പദവിയിൽ തുടർന്നു.

രാഹുലുമായി ബന്ധപ്പെട്ട ആരോപണം നേരത്തെ അറിഞ്ഞെങ്കിലും വേണ്ട നടപടി സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പി യും ശ്രമിച്ചില്ലെന്ന ആരോപഡണം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും, തനിക്ക് പരാതി ലഭിച്ചിരുന്നില്ലെന്നുമാണ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ,ഷാഫി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല

സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന
പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച്
വി.​കെ.​ ​ശ്രീ​ക​ണ്ഠൻ

പാ​ല​ക്കാ​ട്:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​ ​സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച് ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി.​ ​അ​ർ​ദ്ധ​ ​വ​സ്ത്ര​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​നി​ർ​വ്യാ​ജം​ ​ക്ഷ​മ​ ​ചോ​ദി​ക്കു​ന്നു​വെ​ന്ന് ​ശ്രീ​ക​ണ്ഠ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പ​രാ​തി​ക്കാ​രി​യെ​ ​അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല.​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​തെ​റ്റാ​യി​ ​വ​ള​ച്ചൊ​ടി​ച്ചു.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​വെ​ള്ള​പൂ​ശാ​നോ,​ ​സം​ര​ക്ഷി​ക്കാ​നോ​ ​താ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​രാ​ഹു​ലി​നെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നു​ ​വ​ന്ന​പ്പോ​ൾ​ത​ന്നെ​ ​പാ​ർ​ട്ടി​ ​ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.

രാ​ഹു​ലി​നെ​തി​രാ​യ​ ​പ​രാ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​പ​രാ​തി​ക്കാ​രെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്ക​ണം,​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം​ ​എ​ന്നാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​രാ​ഹു​ലി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​സ്ത്രീ​ക​ൾ​ ​അ​ർ​ദ്ധ​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​മ​ന്ത്രി​മാ​ർ​ക്കൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്ത് ​വ​ന്നി​ല്ലേ,​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന് ​പി​ന്നി​ലെ​ ​രാ​ഷ്ടീ​യ​ ​പ​ശ്ചാ​ത്ത​ലം​ ​പ​രി​ശോ​ധി​ക്ക​ണം​ ​എ​ന്ന​ ​പ​രാ​മ​ർ​ശ​മാ​ണ് ​വി​വാ​ദ​മാ​യ​ത്.

  • രാഹുലിനും ഷാഫിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കും, ഷാഫി പറമ്പിൽ എം.പിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഇരുവരും പൂരപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതിരഞ്ഞെടുപ്പ് സമയത്തെത്തിയത് വലിയ ഫണ്ടാണെന്നും വിമർശനമുയർന്നു. ഈ തുക എന്തു ചെയ്തെന്ന് ഇവർ വ്യക്തമാക്കണം. എം.എൽഎയായ ശേഷം രാഹുൽ വാങ്ങിയ കാറിന് പൈസ എവിടെ നിന്നാണ് ലഭിച്ചത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വം എതിർത്തത് സ്വഭാവ ദൂഷ്യം കൊണ്ട് കൂടിയാണെന്നും പാർട്ടിയിൽ

ആക്ഷേപമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഷാഫിക്കെതിരെയും പാർട്ടിയിൽ പടനീക്കം ശക്തമായത്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫി പറമ്പിലാണ്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകി.

പാലക്കാട് നിയമസഭാ ഉപ തിര‌ഞ്ഞെടുപ്പിൽ രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്തിയത് ഷാഫിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടും അതൊന്നും പരിഗണിക്കാതെയാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്നും പ്രവർത്തകർ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നിട്ടും ഷാഫി പറമ്പിൽ എം.പി ഇതു വരെ പ്രതികരിച്ചിട്ടില്ല.

രാ​ഹു​ലി​നെ​തി​രെ​ ​പൊ​ലീ​സ്
തി​ടു​ക്ക​പ്പെ​ട്ട് ​കേ​സെ​ടു​ക്കി​ല്ല

കൊ​ച്ചി​:​ ​നി​ർ​ബ​ന്ധി​ത​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് ​യു​വ​തി​യെ​ ​പ്രേ​രി​പ്പി​ച്ചെ​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​യ്ക്കെ​തി​രെ​യു​ള്ള​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​തി​ടു​ക്ക​പ്പെ​ട്ട് ​കേ​സെ​ടു​ക്കി​ല്ല.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ക്ക​പ്പു​റം​ ​പ​രാ​തി​ക്കാ​ര​ന് ​കൂ​ടു​ത​ൽ​ ​തെ​ളി​വ് ​ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ല.​ ​ഈ​ ​പ​രാ​തി​യി​ന്മേ​ൽ​ ​കേ​സെ​ടു​ത്താ​ൽ​ ​കോ​ട​തി​യി​ൽ​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​ ​നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​ള്ള​ ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.

കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കി​യാ​ൽ​ ​മാ​ത്രം​ ​കേ​സെ​ടു​ത്താ​ൽ​ ​മ​തി​യെ​ന്നാ​ണ് ​നി​യ​മോ​പ​ദേ​ശം.​ ​അ​ഭി​ഭാ​ഷ​ക​നും​ ​സി.​പി.​എം​ ​അ​നു​ഭാ​വി​യു​മാ​യ​ ​ഷി​ന്റോ​ ​സെ​ബാ​സ്റ്റ്യ​നാ​ണ് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​യു​വ​തി​യെ​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് ​നി​ർ​ബ​ന്ധി​ക്കു​ന്ന​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​പു​റ​ത്തു​വ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​രാ​ഹു​ലി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ട​ ​വാ​ർ​ത്ത​ക​ളും​ ​പ​രാ​തി​ക്കൊ​പ്പം​ ​ന​ൽ​കി​യി​രു​ന്നു.

ഗ​ർ​ഭ​സ്ഥ​ ​ശി​ശു​വി​ന്റെ​ ​ജീ​വി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ലം​ഘി​ക്കു​ന്ന​താ​ണ് ​രാ​ഹു​ലി​ന്റെ​ ​പ്ര​വൃ​ത്തി​യെ​ന്നും​ ​പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ ​ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ​ ​പ്ര​കാ​രം​ ​ഗു​രു​ത​ര​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ​ചെ​യ്തി​ട്ടു​ള്ള​തെ​ന്നു​മാ​യി​രു​ന്നു​ ​പ​രാ​തി.​ ​രാ​ഹു​ലി​നെ​തി​രെ​ ​ഷി​ന്റോ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നി​ലും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ഹു​ൽ​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം
ഒ​ഴി​യേ​ണ്ടെ​ന്ന് ​പാ​ർ​ട്ടി​യി​ൽ​ ​ധാ​രണ

□​പു​തി​യ​ ​പ്ര​സി​ഡ​ന്റി​നെ​ച്ചൊ​ല്ലി​ ​വ​ടം​വ​ലി
തി​രു​വ​ന​ന്ത​പു​രം​:​ ​ലൈം​ഗി​കാ​രോ​പ​ണ​ ​ചെ​ളി​ക്കു​ണ്ടി​ൽ​ ​വീ​ണ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​ ​രാ​ജി​ ​വ​യ്ക്കേ​ണ്ടി​ ​വ​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം​ ​ത​ത്കാ​ലം​ ​രാ​ജി​ ​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സി​ൽ​ ​ധാ​ര​ണ.
രാ​ഹു​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​തി​ന് ​ധാ​ർ​മി​ക​ത​യു​ടെ​ ​പ​രി​വേ​ഷം​ ​ന​ൽ​കി​യെ​ങ്കി​ലും,​ ​എം.​എ​ൽ.​എ​ ​പ​ദ​വി​ ​ഉ​പേ​ക്ഷി​ച്ചാ​ൽ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​അ​ത് ​ക്ഷീ​ണ​മാ​വു​മെ​ന്ന് ​നേ​തൃ​ത്വം​ ​ക​ണ​ക്കു​കൂ​ട്ടു​ന്നു.​ ​രാ​ഹു​ലി​നെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​വും​ ​നി​ജ​സ്ഥി​തി​യും​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കാ​നും​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​ആ​ലോ​ചി​ക്കു​ന്നു.
ഇ​ന്ന​ലെ​യും​ ​രാ​ഹു​ലി​നെ​തി​രെ​ ​ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി​ ​മ​റ്റൊ​രു​ ​പെ​ൺ​കു​ട്ടി​ ​രം​ഗ​ത്തു​ ​വ​ന്നു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ൽ​ ​രാ​ഹു​ലി​നെ​ ​എ​തി​ർ​ത്തും​ ​അ​നു​കൂ​ലി​ച്ചു​മു​ള്ള​വ​രു​ടെ​ ​ത​മ്മി​ല​ടി​ ​രൂ​ക്ഷ​മാ​യ​തോ​ടെ,​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പ് ​അ​ഡ്മിൻ
ഒ​ൺ​ലി​യാ​ക്കി.​ ​പാ​ല​ക്കാ​ട്ട് ​പൊ​തു​ ​പ​രി​പാ​ടി​ക​ളി​ൽ​ ​നി​ന്ന് ​എം.​എ​ൽ.​എ​യെ​ ​ഒ​ഴി​വാ​ക്കി.​ ​രാ​ഹു​ലി​നെ​ ​സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ച് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നും​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​ക്കു​മെ​തി​രെ​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ര​ഹ​സ്യ​ ​പ​ട​യൊ​രു​ക്കം​ ​തു​ട​ങ്ങി.​നേ​ര​ത്തെ​ ​നി​ല​നി​ന്നി​രു​ന്ന​ ​ഗ്രൂ​പ്പ് ​വൈ​ര​ങ്ങ​ളും​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​സ്വാ​ര​സ്യ​ങ്ങ​ളും​ ​പ്ര​ത്യ​ക്ഷ​ത്തി​ല​ല്ലെ​ങ്കി​ലും​ ​ഈ​ ​പോ​രി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​നെ​ ​ചൊ​ല്ലി​യു​ള്ള​ ​വ​ടം​വ​ലി​യും​ ​കൊ​ഴു​ക്കു​ന്നു.​ ​സം​സ്ഥാ​ന​ത്ത് ​ഭ​ര​ണ​മാ​റ്റ​ത്തി​ന് ​അ​ന്ത​രീ​ക്ഷം​ ​തെ​ളി​യു​ക​യും​ ​യു.​ഡി.​എ​ഫി​ന് ​സാ​ദ്ധ്യ​ത​ ​ക​ൽ​പ്പി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്ന​ ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ​ ​അ​പ്ര​തീ​ക്ഷി​ത​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഹൈ​ക്ക​മാ​ൻ​ഡും​ ​അ​മ​ർ​ഷ​ത്തി​ലാ​ണ്.
രാ​ഹു​ലി​നെ​തി​രെ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​രാ​ജി​ ​വേ​ണ്ടെ​ന്നാ​ണ്കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട്.​ ​സി.​പി.​എം​ ​എം.​എ​ൽ.​എ​ ​മു​കേ​ഷി​നെ​തി​രെ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ക​യും​ ​ജാ​മ്യ​ത്തി​ൽ​ ​വി​ടു​ക​യും​ ​ചെ​യ്ത​ ​സം​ഭ​വ​മാ​ണ് ​പ്ര​തി​രോ​ധ​ത്തി​ന് ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ​ ​സ​മാ​ന​ ​ആ​രോ​പ​ണം​ ​വ​ന്ന​പ്പോ​ൾ​ ​മ​ന്ത്രി​ ​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ചെ​ങ്കി​ലും​ ​എം.​എ​ൽ.​എ​ ​പ​ദ​വി​യി​ൽ​ ​തു​ട​ർ​ന്നു.
രാ​ഹു​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​രോ​പ​ണം​ ​നേ​ര​ത്തെ​ ​അ​റി​ഞ്ഞെ​ങ്കി​ലും​ ​വേ​ണ്ട​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നും​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​ ​യും​ ​ശ്ര​മി​ച്ചി​ല്ലെ​ന്ന​ ​ആ​രോ​പ​ഡ​ണം​ ​ഒ​രു​ ​വി​ഭാ​ഗം​ ​ഉ​യ​ർ​ത്തു​ന്നു​ണ്ട്.​ ​താ​ൻ​ ​നേ​ര​ത്തെ​ ​അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും,​ ​ത​നി​ക്ക് ​പ​രാ​തി​ ​ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​എ​ന്നാ​ൽ​ ,​ഷാ​ഫി​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top