ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലും

തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നത് ഓർത്ത് ആധിവേണ്ട സിറിഞ്ചും നീഡിലും ഉപേക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വായലൂടെ ഇൻസുലിൻ ശ്വസിച്ചാൽ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാവും.
അമേരിക്കയിലെ മാൻ കൈൻഡ് കോർപ്പറേഷ ൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും അനുമതിയായി സിപ്ലയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പനനടത്തുന്നതും. വിലപു റത്തുവിട്ടിട്ടില്ല. അമേരിക്കയിൽ 2014 ലാണ് അംഗീകാരം ലഭിച്ചത്

പൗഡർ ഇൻഹേലറിലേക്ക്

മൂന്നു യൂണിറ്റ് കുത്തിവയ്പ് എടുക്കുന്ന വർക്ക് ഇതിൽ ആറ് ഡോസ് വേണ്ടിവരും.അതനുസരിച്ച് പൗഡർ കാട്രിഡ് ഇൻഹേലറിൽ വയ്ക്കണം.
മരുന്ന് ശരീരത്തിലെത്തിയാൽ 15 മിനിട്ടിനുള്ളിൽ പ്രവർത്തിക്കും. മുന്നു മണിക്കൂറിനുള്ളിൽ രക്തത്തി ൽ നിന്ന് ഇൻസുലിൻ അപ്രത്യക്ഷ
. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥ മാറും
ഇൻസുലിൻ എടുക്കുന്നവർക്ക്ഭാരം കൂടുന്ന അവസ്ഥയും ഉണ്ടാകില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top