വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ-ഡാമുകളിൽ വരും ഫോട്ടിംഗ് സോളാർ

കരട് നയത്തിന് അംഗീകാരം നടപ്പാക്കുക സ്വകാര്യ പങ്കാളിത്തതോടെ
6000 മെഗാവാട്ട് ഉത്പാദിപ്പിക്കാം

തിരുവനന്തപുരം/വയനാട്: സംസ്ഥാനത്ത് പ്രതിദിന വൈദ്യതി ഉപഭോഗം 5200 മെഗാവാട്ട്. ജലവൈദ്യതി പദ്ധതികളിൽ നിന്നുള്ള ഉത്പാദനം 2096 മെഗാവാട്ട്സോളാറിൽ നിന്ന് വെറും 415 മെഗാവാട്ടും ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരം. ഇത് മറികടക്കാൻ ഡാമുകളിൽ ഫ്ലോട്ടിംഗ് സോളാ ർ പ്ലാന്റുകൾ വ്യാപകമാക്കാനൊരുങ്ങി സർക്കാർ
തരിശുപാടങ്ങളിലെ വെള്ളക്കെട്ടുകൾ തടാകങ്ങൾ കായലുകൾ എന്നിവിടങ്ങളിലടക്കം ഫ്ലോട്ടിംഗ് സോളാറുകൾ സ്ഥാപിക്കാനായാൽ പ്രതിദിനം 6000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ പഠനം നിലവിൽ ആവശ്യമുള്ളതിനേക്കാൾ 800 മെഗാവാട്ട് കൂടുതൽ ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലോട്ടിംഗ് സോളാർ കരട് നയത്തിന് മന്ത്രി സഭായോഗം അംഗീകാരം നൽകി. സാധ്യമായ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കും സ്വകാര്യ പങ്കാളിത്തതോടെയാകും നടപ്പാക്കുകവൻകിട അണക്കെട്ടുകൾ തടാക ങ്ങൾ ഇടത്തരം തടാകങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ച് നിശ്ചിത വ്യവസ്ഥകളോടെയാകും കരാറുക ൾ നൽകുക
സർക്കാർ സ്കൂളുകളിൽ റുപ്ടോപ്പ് സോളാർ പാനൽ സ്‌മയബന്ധിതമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പും അനർട്ടും നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭായോഗം നിർദേശിച്ചു

നിലവിൽ സംസ്ഥാനത്തെ ഫ്ലോട്ടിംഗ് പദ്ധതികൾ

സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് പദ്ധതിയായ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിൽ – ഒരു മെഗാവാട്ട്
കായംകുളത്തെ എൻ.ടി. പി.സിക്യാമ്പസിലെ കായൽഭാഗത്ത്- 22 മെഗാ വാട്ട്
” കൊച്ചിക്കായലിൽ- 1.5 മെഗാവാട്ട്. എറണാകുള ത്തെ മിൽമ ഡെയറി തടാകത്തിൽ- 0.5 മെഗാ വാട്ട് പ്ലാന്റ്
കൊല്ലം പടിഞ്ഞാറെ കല്ലടയിലെ 360 ഏക്കർ തരിശുപാടത്തെ വെ ള്ളക്കെട്ടിൽ 300 കോടി ചെലവിൽ 50 മെഗാവാ ട്ടിന്റെ പ്ലാന്റ് നിർമ്മാണം നടക്കുന്നു

  • 4,909 കുളങ്ങളിലും വെള്ള ക്കെട്ടുകളിലുമായി 26.8 മെഗാവാട്ടിന്റെ പദ്ധതി കൾക്കും നടപടിയായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top