നിങ്ങള്‍ ഫോണ്‍ എപ്പോഴും മറന്നുവെക്കുന്നവരാണോ? ഇയര്‍ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടയില്‍ ഫോണ്‍ വെച്ച സ്ഥലം മറന്നുപോകാറുണ്ടോ? എങ്കിൽ നിങ്ങളുടെആന്‍ഡ്രോയിഡ് ഫോണ്‍ കണ്ടുപിടിക്കാന്‍ ഒരു വഴിയുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടുപോയാലും ഇതേ രീതിയില്‍ കണ്ടുപിടിക്കാന്‍ കഴിയും. പക്ഷേ ഫോണിലെ നെറ്റും ലൊക്കേഷനും ഓണായിരിക്കണം എന്നുമാത്രം.
വീട്ടിലുള്ളവരുടേയോ ഫ്രണ്ട്‌സിന്റെയോ ഒരു ഫോണ്‍ എടുക്കുക. പ്ലേ സ്‌റ്റോര്‍ തുറന്ന് ‘ഫൈന്റ് മൈ ഡിവൈസ് ‘ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതില്‍ ഇ മെയില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ‘ സൈന്‍ ഇന്‍ ആസ് ഗസ്റ്റ് ‘ എടുക്കുക. അവിടെ നഷ്ടപ്പെട്ട ഫോണിലെ ഇ- മെയില്‍ അഡ്രസ് കൊടുത്ത് ലോഗിന്‍ ചെയ്യുക. അപ്പോള്‍ ഫോണിരിക്കുന്ന സ്ഥലം കൃത്യമായി മാപ്പില്‍ കാണിച്ചുതരും. അവിടെയെത്തി ഫോണ്‍ തിരികെയെടുക്കാം
പ്ലേ സൗണ്ടില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ റിങ് ചെയ്യും. സൈലന്റാക്കിയ ഫോണില്‍ നിന്നും വരെ ബീപ് ശബ്ദം കേള്‍ക്കും. ഇനി ഫോണ്‍ നഷ്ടപ്പെട്ടതാണെങ്കില്‍ ലോണ്‍ ലോക്ക് ചെയ്യാന്‍ സെക്യൂര്‍ ഫോണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഫോണ്‍ തിരികെ ലഭിക്കില്ലെന്ന സ്ഥിതി വന്നാല്‍ ഫാക്ടറി റീസെറ്റ് ഡിവൈസ് എന്ന ഓപ്ഷന്‍ ക്ലിക്ക്ചെയ്യാം. ഫോണിലെ എല്ലാം ഫയലുകളും എറേസ് ആകും
