തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞദിവസങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളുണ്ടായിരുന്നെങ്കിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമണ് നൽകിയിരിക്കുന്നത്. രണ്ട് ന്യൂനമർദ്ദങ്ങളുടെയും പടിഞ്ഞാറൻ കാറ്റിൻ്റെയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നത്.: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായാണ് ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇന്ന് ഇത് ജാർഖണ്ഡിന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. രാജസ്ഥാന് മുകളിലായാണ് രണ്ടാമത്തെ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റും ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അതിതീവ്ര മഴ ഉണ്ടായില്ല.: ജൂൺ 19 & 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്: പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രണ്ട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.TIMES OF INDIA: യെല്ലോ അലർട്ട്
19/06/2025 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
22/06/2025 : കണ്ണൂർ, കാസർകോട്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കർണാടക തീരത്ത് ഇന്ന് ത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
