ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വീണ്ടും നീളും

ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വീണ്ടും നീളും; ആക്സ‌സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ലഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. ജൂൺ 22ന് തീരുമാനിച്ചിരുന്ന ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി. ഇത് ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവെക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആക്‌സിയം സ്പേസ് അറിയിച്ചുനാസയും ഐഎസ്ആർഒയും സ്പേസ് എക്സും യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വകാര്യ യാത്രയാണ് ആക്‌സിയം 4 ദൗത്യം. ശുഭാംശു ശുക്ലയ്ക്ക് പുറമെ പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസാൻസ്കി, വിസ്‌നിയേവിസ്കി, ടിബോർ കപു എന്നിവരാണ് മറ്റ് യാത്രികർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top