കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമോ? ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടിയെത്തിയാൽ തുറക്കും, അവസാനം തുറന്നത് 2022ൽ

 ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിൽ രണ്ട് ദിവസം ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്.നിലവിലെ റൂൾ കർവ് പ്രകാരം അണക്കെട്ടിൽ തമിഴ്നാടിന് അനുവദനീയമായ ജലനിരപ്പ് 136 അടിയാണ്. വരും ദിവസങ്ങളിൽ മഴ കനക്കുകയും നീരൊരുക്ക് വർധിക്കുകയും ചെയ്താൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. അങ്ങനെയുണ്ടായാൽ അണക്കെട്ട് തുറക്കേണ്ട അവസ്ഥയുണ്ടാകും. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിൽ രണ്ട് ദിവസം ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ മഴ കനക്കുമെന്ന സൂചനകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇതോടെ നീരൊഴുക്ക് വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം സെക്കൻ്റിൽ 3350 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻ്റിൽ 1867 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.72 അടി പരാമവധി സംഭരണശേഷിയുള്ള തമിഴ്നാടിൻ്റെ വൈഗ അണക്കെട്ടിൽ 63 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ വൈഗ അണക്കെട്ടിലേക്കാണ് ജലം കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ വൈഗ അണക്കെട്ട് തുറക്കുകയും പ്രദേശത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സെക്കൻ്റിൽ 3000 ഘനയടി വെള്ളമാണ് വൈഗ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്.മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ വൈഗയിലേക്കാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുക. ഇതിനുവേണ്ടിയാണ് വൈഗ അണക്കെട്ടിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടിയത്. ഇടുക്കി ജില്ലയിലടക്കമുള്ള സംസ്ഥാനത്തെ ജലനിരപ്പിൽ വ്യത്യാസമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top