ഇന്ത്യൻ പ്രതീക്ഷ വാനോളം

തിരുവനന്തപുരം: സോവിയറ്റ് യൂണിയനിലെ കാസാഖിസ്ഥാനിൽ നിന്നാണ് നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ റഷ്യയുടെ സോയൂസ് ടി-11പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയത്. അത് സോവിയറ്റ് യൂണിയന്റെ സൗഹൃദ സഹായമായിരുന്നു. പക്ഷേ ഇന്ത്യയ്ക്ക് അത് ചരിത്രമായിരുന്നു. ആദ്യമായി ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തിയതിന്റെ ചരിത്രം.

രാകേഷ് ശർമ്മയുടെ വാക്കുകളും അദ്ദേഹം കണ്ടതും ഇന്ത്യക്കാർക്ക് എന്നെന്നും വിസ്മയായിരുന്നു. നാല് പതിറ്റാണ്ടിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്ന് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ ഇന്ത്യൻ പ്രതിക്ഷ വാനോളം. ശുഭാംശുവിന്റെ യാത്രയിൽ കണ്ടെത്തുന്ന വസ്തുതുകളുടെ അടിസ്ഥാനത്തിലാണ് അടുത്തവർഷം നടക്കാനിരിക്കുന്ന ഗഗൻയാൻ പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുക. സ്പെയ്സ് സ്റ്റേഷന് സമാനമായി ഇന്ത്യ തയ്യാറാക്കുന്ന അന്തരീക്ഷ സ്റ്റേഷന്റെ നിർമ്മാണത്തിനും ഇത് നിർണായകമാണ്. ഐ.എസ്.ആർ.ഒ. വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നു. ഗഗൻയാനിന്റെ വിജയം ഉറപ്പിക്കാനുള്ള പന്ത്രണ്ട് പരീക്ഷണങ്ങൾ. അതിലെ വിജയം ശുഭാംശുവിന്റെ യാത്രയിലെ മുഖ്യദൗത്യമാണ്.

ഐ.എസ്.എസിൽ 14 ദിവസം ഡോക്ക് ചെയ്യുന്ന യാത്രയാണ് ആക്സിയം4 ദൗത്യം.ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ശുഭാംശുവും സംഘവും നിരവധി സാങ്കേതികവിദ്യകൾ പരീക്ഷിക്കും. ശുഭാംശുയുടെ സ്ഥാനവും 12 ഇന്ത്യൻ പരീക്ഷണങ്ങളും അടക്കമാണ് 550 കോടി പദ്ധതിക്കായി ഇന്ത്യ ചിലവിടുന്നത്. 12 പരീക്ഷണങ്ങളിൽ ഏഴ് എണ്ണം ജീവശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.ഇവയ്ക്ക് ശുഭാംശു നേതൃത്വം നൽകും. മൈക്രോ ആൽഗെകൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ,സയനോബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ,ബഹിരാകാശത്ത് പേശികൾ സംരക്ഷിക്കുന്നത്,ബഹിരാകാശത്തെ സസ്യ പ്രവർത്തനം,ടഫ് ടാർഡിഗ്രേഡുകൾ, ബഹിരാകാശയാത്രികരുടെ ആരോഗ്യം നിലനിർത്തൽ തുടങ്ങിയ സൂക്ഷ്മ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്.ബഹിരാകാശത്ത് ജീവിക്കുക,പരീക്ഷണങ്ങൾ നടത്തുക,ആഗോള സുരക്ഷാ നിയമങ്ങൾ പാലിക്കുക തുടങ്ങിയ ശുഭാംശുവിന്റെ അനുഭവങ്ങൾ ഗഗൻയാന് തയ്യാറെടുക്കാൻ ഐ.എസ്.ആർ.ഒയെ സഹായിക്കും.ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ പോലുള്ള ഭാവി പദ്ധതികൾക്കും ശക്തി പകരുന്ന അറിവുകളും കഴിവുകളും ആഗോള പങ്കാളിത്തവും ആക്സിയം4 ദൗത്യത്തിലൂടെ സാധ്യമാകും.യഥാർത്ഥ പരിശീലനം,ഗ്ലോബൽ ടീം വർക്ക്,ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ തുടങ്ങിയവയ്ക്ക് ഈ പങ്കാളിത്തം അനിവാര്യമാണെന്നാണ് ഇന്ത്യൻ നിലപാട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top