കേടായ ഉപകരണങ്ങൾ നന്നാക്കുന്നില്ല കോട്ടയം മെഡി. കോളേജിലും രോഗികൾക്ക് ദുരിതം

കോട്ടയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമല്ല മദ്ധ്യകേരളത്തിലെ പ്രധാന ചികിത്സ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജിലും രോഗികകൾക്ക് ദുരിതം. വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാത്തതും കേടായവ നന്നാക്കാത്തതും സാധാരണക്കാരായ രോഗികളെയും ഡോക്ടർമാരെയും പ്രതിസന്ധിയിലാക്കുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും സാധാരണക്കാരായ നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന ആതുരാലയമാണ് കോട്ടയം മെഡിക്കൽ കോളേജ്. പുതിയ കെട്ടിടസമുച്ചയങ്ങൾ പണിതുയർത്തുമ്പോഴും ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളുടെ കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നില്ല.

ലേസർ മെഷീനും ഒ.സി.ടി മെഷീനും തകരാറിൽ
നേത്ര വിഭാഗത്തിലെ ലേസർ മെഷീൻ തകരാറിലായിട്ട് ഒന്നരവർഷമായി. ഇതുവരെയും നടപടിയില്ല. കണ്ണ് സ്‌കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒ.സി.ടി മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. നേത്രസംബന്ധമായ വിവിധങ്ങളായ രോഗം ബാധിച്ചവർക്ക് ലേസർ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താം. കണ്ണിലെ പ്രഷർ നിയന്ത്രിക്കുന്നതിനും ഡയബറ്റിക്ക് റെറ്റിനോപ്പതി തുടങ്ങിയ വിവിധങ്ങളായ നേത്ര രോഗങ്ങൾക്കും ലേസർ ചികിത്സ ആവശ്യമാണ്. ആശുപത്രിയിലെ മെഷീൻ പ്രവർത്തന രഹിതമാണ്. ജനറൽ ആശുപത്രിയിൽ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാ ലേസർ ചികിത്സയ്ക്കുള്ള ലെൻസിവിടെയില്ല. അതിനാൽ, സ്വകാര്യ കണ്ണാശുപത്രികളെ സമീപിക്കണം. ഒരു തവണ ലേസർ ചെയ്യണമെങ്കിൽ 3000 മുതൽ 4000 രൂപ വരെ നൽകണം.


നിലവിൽ നേത്രവിഭാഗത്തിൽ ഒ.പി പ്രവർത്തിക്കുന്നുണ്ടെങ്കിലും തുടർ പരിശോധനകൾക്ക് സ്വകാര്യ ആശുപത്രിയിൽ പോകണം. ഫണ്ട് അപര്യാപ്തതയാണെന്ന് പറഞ്ഞ് അധികൃതർ പാവപ്പെട്ട രോഗികളെ വലയ്‌ക്കുകയാണ്.

രോഗികൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top