പുനെയിലെ MIT -ADT യൂണിവേഴ്സിറ്റി ബി.എ സ്ക്രീൻ ആക്ടിങ്, ബി.എസ്സി & എം.എസ്സി ഫിലിം മേക്കിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.സംവിധാനം,തിരക്കഥ രചന,സിനിമാറ്റോഗ്രാഫി,ഫിലിം എഡിറ്റിംഗ്, സൗണ്ട് റിക്കോർഡിങ് & എഡിറ്റിംഗ്, VFX,മോഷൻ ഗ്രാഫിക്‌സ്എന്നിവയിൽ സ്‌പെഷലൈസ് ചെയ്യാം. www.mituniversity.ac.in
പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിട്ടൂട്ടിൽ പ്രവേശനം
പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിട്ടൂട്ടിൽ മൂന്ന് വർഷ/രണ്ടു വർഷ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്,പി.ജി സർട്ടിഫിക്കറ്റ്,അനുബന്ധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സംവിധാനം,തിരക്കഥ രചന, സിനിമാറ്റോഗ്രാഫി,ഫിലിം എഡിറ്റിംഗ്,സൗണ്ട് റിക്കോർഡിങ് & എഡിറ്റിംഗ്,VFX രണ്ടു ഘട്ടമായി നടക്കുന്ന എഫ് ടി.ഐ.ഐ പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം.ജൂലൈ 27 നാണു ആദ്യ ഘട്ട പരീക്ഷ. താല്പര്യവും, അഭിരുചിയും ഉള്ള ബിരുദം പൂർത്തിയാക്കിയവർക്ക്ജൂലൈ 11 വരെ അപേക്ഷിക്കാം. www.applyadmission.net/ftii2025
ക്രീയേറ്റിവിറ്റി കോഴ്സുകൾ
പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ സത്യജിത്‌റേ ഫിലിം ആൻഡ് ടെലിവിഷൻ ഇന്സ്ടിട്യൂട്ടിൽ പ്രവേശനത്തിന് ജോയിന്റ് എൻട്രൻസ് ടെസ്റ്റുണ്ട്. ബിരുദ കോഴ്സുകളെ അപേക്ഷിച്ചു ബിരുദാനന്തര കോഴ്സുകളാണേറെയും. പി ജി ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. സൗണ്ട് റെക്കോർഡിങ്, സ്ക്രിപ്റ്റ് രചന, മാസ്സ് മീഡിയ & കമ്മ്യൂണിക്കേഷൻ,സംവിധാനം,ആർട്ട് ആൻഡ് ഡിസൈൻ,പ്രൊഡക്ഷൻ ഡിസൈൻ,ഇലക്ട്രോണിക് & ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്, അനിമേഷൻ & വിഷ്വൽ എഫക്ട്സ് ഡിസൈൻ,ഫിലിം & ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷൻ തുടങ്ങി നിരവധി കോഴ്സുകളുണ്ട്. പ്രതിവർഷം 120 വിദ്യാർത്ഥികൾക്ക് വീതം അഡ്മിഷൻ നൽകി വരുന്നു. പ്രവേശനത്തിനുള്ള ജെറ്റ് പരീക്ഷ നോട്ടിഫിക്കേഷൻ എല്ലാ വർഷവും ഫെബ്രുവരിയിൽ പുറത്തിറങ്ങും. മാർച്ചിലാണ് പരീക്ഷ. www.ftii.ac.in, www.srfti.ac.in
മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രോഗ്രാമുകൾക്ക് സി.യു.ഇ.ടി 25 പരീക്ഷയിലൂടെ പ്രവേശനം നേടാം. കോട്ടയത്തെ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷനിലും,ഡൽഹി, അമരാവതി,ജമ്മു കേന്ദ്രങ്ങളിലും ഇതിലൂടെയാണ് പ്രവേശനം.
അഡ്വർടൈസിംഗ്,ഗെയിമിംഗ്, വിഷ്വൽ എഫക്ട്സ്, ഓഗ്മെന്റഡ് റിയാലിറ്റി,വെബ് ഡിസൈൻ,ക്രീയേറ്റീവ് ആർട്ട് & ഡിസൈൻ,ഡിജിറ്റൽ മാർക്കറ്റിംഗ്,മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് കോഴ്സുകൾക്ക് സാധ്യതയേറുന്നു.അനിമേഷൻ,വിഷ്വൽ എഫക്ട്സ്,കോമിക്സ്,ഗെയിമിംഗ്,വിർച്വൽ റിയാലിറ്റി എന്നിവയിൽ നിരവധി തൊഴിലവസരങ്ങളുണ്ട്.
ഫീസ് കൂട്ടാതെ കരാറിനില്ല , സ്വാശ്രയ എൻജിനീയറിംഗ് പ്രവേശനം കുഴയുന്നു
തിരുവനന്തപുരം:എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തുന്ന മെരിറ്റ് സീറ്റുകളിൽ ഫീസ് കൂട്ടാതെ 50%സീറ്റുകൾ സർക്കാരിന് വിട്ടുകൊടുക്കില്ലെന്ന് മാനേജ്മെന്റുകൾ. ഇതോടെ സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനം കുഴയുന്നു.
നിലവിലെ അമ്പതിനായിരം രൂപ ഫീസിൽ 35% വർദ്ധനവാണ് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടത്. ട്യൂഷൻ ഫീസ് 70,355 രൂപയാക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീസ് നിർണയ സമിതി അനുമതി നൽകിയെങ്കിലും മാനേജ്മെന്റുകളുമായി പ്രവേശനത്തിനുള്ള കരാറിൽ ഇത് ഉൾപ്പെടുത്താനാവില്ലെന്ന് സർക്കാർ. തുടർന്ന്, മാനേജ്മെന്റുകൾ കരാറൊപ്പിടില്ലെന്ന് പ്രഖ്യാപിച്ചു. അതിനാൽ സർക്കാരിന് സീറ്റ് മെട്രിക്സ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മിഷണർക്ക് ഓപ്ഷൻ വിളിക്കാനുമാവുന്നില്ല. സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി മന്ത്രി ആർ.ബിന്ദു ഇന്ന് ചർച്ച നടത്തും.
അദ്ധ്യാപകരുടെ ശമ്പളമടക്കം ചെലവുകളിൽ വൻ വർദ്ധനവുണ്ടായതിനാൽ മെരിറ്റ് സീറ്റുകളിലും ഫീസ് കൂട്ടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു. തുടർന്നാണ് 50% സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് മാനേജ്മെന്റുകൾ നിലപാടെടുത്തത്.
രണ്ട് തരം
ഫീസ് ഘടന
സ്വാശ്രയ കോളേജുകളിലെ 50%മെരിറ്റ് സീറ്റുകളിൽ രണ്ടു തരം ഫീസ് ഘടനയാണ് . പകുതി മെരിറ്റ് സീറ്റുകളിൽ ബി.പി.എൽ വിദ്യാർത്ഥികൾക്ക് 50000 രൂപയാണ് ഫീസ്. ശേഷിച്ച സീറ്റുകളിൽ 50000 രൂപ ട്യൂഷൻഫീസിന് പുറമെ 25000രൂപ സ്പെഷ്യൽ ഫീസുമുണ്ട്. ബി.ടെക്കിന് കുറഞ്ഞ ഫീസ് 79000രൂപയും കൂടിയത് 1.89ലക്ഷവും വാങ്ങാവുന്ന തരത്തിൽ എ.ഐ.സി.ടി.ഇ ഫീസ് ഘടന പുതുക്കിയിരുന്നു. 2019മുതൽ 5ശതമാനം വാർഷിക വർദ്ധനവിനും അനുമതിയുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. പകുതി മെരിറ്റ് സീറ്റുകളിൽ 25000രൂപയായിരുന്ന സ്പെഷ്യൽഫീസ് 35,176രൂപയാക്കാനും ഫീസ് നിർണയസമിതി അനുവദിച്ചിട്ടുണ്ട്. ഇതും സർക്കാർ അംഗീകരിച്ചില്ല.
സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ടയിൽ 1.5ലക്ഷംവീതം നിക്ഷേപം വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നത് ഫീസ് നിർണയസമിതി റദ്ദാക്കി. തിരിച്ചു കൊടുക്കേണ്ട പലിശരഹിത നിക്ഷേപമാണിത്.
എൻ.ആർ.ഐ
ഫീസും കൂടും
സ്വാശ്രയകോളേജുകളിലെ 15%എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ 1.5ലക്ഷം രൂപ ട്യൂഷൻ
ഫീസും 25000രൂപ സ്പെഷ്യൽ ഫീസുമായിരുന്നു. ട്യൂഷൻഫീസ് 2,11,065രൂപയും സ്പെഷ്യൽഫീസ് 35,167രൂപയുമാക്കാൻ ഫീസ് നിർണയസമിതി അനുവദിച്ചു.
”കോളേജുകളുടെ നടത്തിപ്പുചെലവ് വൻതോതിൽ കൂടുകയാണ്. മെരിറ്റിലെ ഫീസുവർദ്ധന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും”
-ഡോ.ബിജുരമേശ്
മാനേജ്മെന്റ് അസോ.പ്രസിഡന്റ്
