ജർമ്മനിയിൽ ഫ്രിയാസ് ഫെലോഷിപ്പിന് അപേക്ഷിക്കാം

ർമനിയിലെ ഫ്രിയസ് ഗവേഷണ ഫെല്ലോഷിപ്പിന് സെപ്റ്റംബർ 12വരെ ഓൺലൈനായി അപേക്ഷിക്കാം. FRIAS എന്നാൽ The Freiburg Institute for Advanced Studies’ ഫെല്ലോഷിപ്പ്. Early ക്യാരീയർ ഫെലോഷിപ്, സീനിയർ ഫെലോഷിപ് പ്രോഗ്രാമുകൾക്ക് പി.എച്ച്ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.ഏതു വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ട്രാൻസ് ഡിസിപ്ലിനറി മേഖലയിൽ ഗവേഷണം നടത്താം.

അപേക്ഷയോടൊപ്പം 3000 വാക്കിൽ കവിയാത്ത റിസർച്ച് പ്രൊപോസൽ,സി.വി, 8-15 പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ്, പി.എച്ച്ഡി സർട്ടിഫിക്കറ്റ് കോപ്പി, രണ്ടു റഫറൻസ് കത്തുകൾ,ലെറ്റർ ഓഫ് സപ്പോർട്ട് എന്നിവ ആവശ്യമാണ്. മൂന്ന് മുതൽ 10 മാസം വരെയാണ് ഫെല്ലോഷിപ്പ്. ജൂനിയർ ഫാക്കൽറ്റി വിഭാഗത്തിൽപെട്ടവർക്ക് ഏർലി ക്യാറിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. സീനിയർ അദ്ധ്യാപകർക്ക് സീനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. fellowships@frias.uni-freiburg.de

സെന്റക്ക് കൗൺസിലിംഗ്

പുതുച്ചേരിയിൽ നീറ്റ് അധിഷ്ഠിത കോഴ്സുകൾക്കും അല്ലാത്തവയ്ക്കും ഒരുമിച്ച് കൗൺസിലിംഗ് നടത്തും. സെന്റക്കാണ് ഒരുമിച്ചു കൗൺസിലിംഗ് നടത്തുന്നത്. എല്ലാ കൗൺസിലിംഗ് നടപടിക്രമങ്ങളും ഓഗസ്റ്റ് 14നു മുൻപ് പൂർത്തിയാക്കാൻ AICTE നിർദ്ദേശം നൽകിയിട്ടുണ്ട്. www.centacpuducherry.in

11 തസ്തികയിലേക്ക് പി.എസ്.സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 442/2024), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 506/2024), തൃശൂർ, പാലക്കാട്, ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 139/2024), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 705/2024), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയിനി (കാറ്റഗറി നമ്പർ 471/2024), മലപ്പുറം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 477/2024), സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരളയിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 072/2024), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി.) (കാറ്റഗറി നമ്പർ 341/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 696/2023, 697/2023), കേര ഫെഡിൽ അസിസ്റ്റന്റ് മാനേജർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 234/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 480/2024) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

സാദ്ധ്യതാപട്ടിക

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികവർഗ്ഗം) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 205/2024, 438/2024, 749/2024), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ മെയിൽ നഴ്സിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 039/2024), കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 378/2024, 379/2024).

അർഹതാപട്ടിക പ്രസിദ്ധീകരിക്കും

പി.എസ്.സി /ഗവ. സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്(എറണാകുളം)/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്/എൻക്വയറി കമ്മീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 576/2024, 577/2024), പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (കെ.സി.പി.) (കാറ്റഗറി നമ്പർ 510/2024, 511/2024, 512/2024), പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (എ.പി.ബി) (കാറ്റഗറി നമ്പർ 508/2024, 509/2024).
പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊപോലീസ് (കെ.സി.പി.) (എൻ.സി.എ.- എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 51/2024), കേരള എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (എസ്.ഐ.യു.സി.നാടാർ, എസ്.സി.സി.സി., പട്ടികജാതി) (കാറ്റഗറി നമ്പർ 443/2024, 444/2024, 445/2024), കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) എന്നിവയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top