വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ വർധന പ്രാബല്യത്തിൽ വരാനിരിക്കെ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ‘ആക്രമണാത്മക സാമ്പത്തിക സ്വാധീനം’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നും വാൻസ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം തുടരുകയാണെങ്കിൽ റഷ്യ ഒറ്റപ്പെട്ട് നിൽക്കേണ്ടി വരുമെന്നും നിറുത്തിയാൽ ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് തിരികെ എത്താനാവുമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാൻസ് പറഞ്ഞു. നേരത്തെ ഇന്ത്യ റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങുന്നതിൽ ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
25 ശതമാനം പകരച്ചുങ്കത്തിന് പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ഇറക്കുമതി തീരുവ കൂടി യു.എസ് ഇന്ത്യയ്ക്ക് ചുമത്തിയിരുന്നു. പകരച്ചുങ്കം ഈ മാസം 7ന് പ്രാബല്യത്തിൽ വന്നു. റഷ്യൻ എണ്ണയുടെ പേരിലെ തീരുവ നാളെ നിലവിൽ വരും. ഇന്ത്യ എണ്ണ വാങ്ങുന്നത്, യുക്രെയിനുമായി യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നെന്നും റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ഇന്ത്യക്ക് അധിക തീരുവയെന്നും യു.എസ് വാദിക്കുന്നു.
പിന്നോട്ടില്ലെന്ന് ഇന്ത്യ
റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. കുറഞ്ഞ വിലക്ക് എണ്ണ എവിടെ നിന്ന് ലഭിച്ചാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളുമായുള്ള പങ്കാളിത്തം എണ്ണ വിപണിയിൽ സുസ്ഥിരതമാക്കാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,യു.എസ് ഭീഷണിക്കിടെ അധിക ഡിസ്കൗണ്ടിൽ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.
പഴയ ശത്രുവല്ല, ഇപ്പോഴത്തെ മിത്രംഫിജി റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി സിതിവേനി റബുക്കയുടെ ഇന്ത്യ സന്ദർശനത്തെ കുറിച്ച്
ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ ഒരു സവിശേഷ സാഹചര്യമാണ് ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയുടെ ഡൽഹി സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയിൽ പരിശീലനം നേടുകയും അട്ടിമറിയിലൂടെ ഫിജിയിൽ അധികാരത്തിലേറുകയും ചെയ്തയാളാണ് സിതിവേനി റബുക്ക. എന്നാൽ ഫിജിയിൽ ഇന്ത്യാക്കാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനായി ഇതേ റെബൂക്ക ഭരണഘടന മാറ്റിയെഴുതി. ഇന്ത്യക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ദൂതനെ പുറത്താക്കി ഹൈക്കമ്മിഷൻ അടച്ചുപൂട്ടി. പിന്നീട് 35 വർഷത്തിനുശേഷം ഇന്ത്യാക്കാരുടെ പിന്തുണയോടെ രണ്ടാം വട്ടം പ്രധാനമന്ത്രിയാകുകയും ചെയ്ത അപൂർവ ചരിത്രത്തിന്റെ ഉടമയാണ് റബുക്ക. ഒരുകാലത്ത് ശത്രുവായിരുന്നെങ്കിലും പിൻകാല ചരിത്രങ്ങൾ നോക്കാതെ രാജ്യത്തിന്റെ നയതന്ത്രത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യവുമാണ് ഫിജി പ്രധാനമന്ത്രിയുടെ സന്ദർശനം അടിവരയിടുന്നത്.
ഇന്ത്യാക്കാരോടുള്ള
വെല്ലുവിളികൾ
വെല്ലിംഗ്ടൺ സ്റ്റാഫ് കോളേജിലെ പരിശീലനത്തിനുശേഷം റബുക്ക ഫിജിയിൽ തിരിച്ചെത്തിയപ്പോൾ ഞാൻ അവിടെ ഹൈക്കമ്മിഷണറായിരുന്നു. ഇന്ത്യക്കാരുടെ ഭൂരിപക്ഷത്തോടെയുള്ള സർക്കാർ അധികാരത്തിലേറിയിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ, 1987ൽ. 30 ദിവസമേ നിലനിൽപ്പുണ്ടായുള്ളൂ. റബുക്കയുടെ നേതൃത്വത്തിൽ വിമതസംഘം പാർലമെന്റിൽ കയറി ഭരണപക്ഷാംഗങ്ങളെ അറസ്റ്റുചെയ്ത് പ്രധാനമന്ത്രിയുടെ വസതിയിലാക്കി പൂട്ടിയിട്ടു. തുടർന്ന് ഗവർണർ ജനറലിനെ മുന്നിൽനിറുത്തി ഭരണഘടന മാറ്റുവാനുള്ള നീക്കം തുടങ്ങി. ഇതിനെതിരേ ഇന്ത്യാക്കാരിൽ നിന്ന് പ്രതിഷേധമുണ്ടായി. ഈ സൈനിക ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഹൈക്കമ്മിഷനെ പിൻവലിക്കുകയാണ് ചെയ്യാറുള്ളതെങ്കിലും ഫിജിയിൽ നിന്ന് ഹൈക്കമ്മിഷനെ പിൻവലിക്കേണ്ടെന്നും തീരുമാനിച്ചു.
പിന്മാറാത്ത
നിലപാട്
ഫിജിയിലെ മിലിറ്ററി ഗവൺമെന്റിനെ ധിക്കരിച്ച് 2 വർഷത്തോളം ഞാനും ഹൈക്കമ്മിഷനും അവിടെ പ്രവർത്തിച്ചു. ഫിജി സർക്കാരിന്റെ പല നടപടികളെയും ഇന്ത്യക്കാർക്കുവേണ്ടി എതിർത്തു. അതിനിടെ അവിടെയുള്ള ഒരു ഗുരുദ്വാരയ്ക്ക് തീപിടിച്ച സംഭവമുണ്ടായി. ഇതേത്തുടർന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്ന് സിക്കുകാർ പ്രതിഷേധവുമായി ഫിജിയിലെത്തി. പ്രതിഷേധം മറ്റ് അസ്വഭാവിക സംഭവങ്ങളിലേക്ക് കടക്കാതിരിക്കാൻ, സമാധാന അന്തരീക്ഷമുണ്ടാക്കാൻ ഞാൻ അവിടെ പ്രസംഗിച്ചു. പ്രശ്നം മതപരമായ കാര്യങ്ങളല്ലെന്നും ഇന്ത്യക്കാർക്കെതിരായ രാഷ്ട്രീയ ഭിന്നതയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാലത് ഫിജി സർക്കാർ വലിയ പ്രശ്നമായെടുത്ത് എന്നെ പുറത്താക്കാൻ തീരുമാനിച്ചു. 72 മണിക്കൂർ സമയം നൽകി. എന്നാൽ 46 മണിക്കൂറിനുള്ളിൽ ഞാൻ ഇന്ത്യയിലെത്തി. എനിക്കുശേഷം അവിടെയെത്തിയ ഹൈക്കമ്മിഷണറെ 3 മാസത്തോളം പോലും തുടരാൻ അനുവദിച്ചില്ല. ഇന്ത്യൻ ഹൈക്കമ്മിഷൻ അവർ പൂട്ടിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ന്യൂനപക്ഷമായി മാറിയ ഇന്ത്യക്കാരെ കൂട്ടുപിടിച്ചാണ് റബുക്ക വീണ്ടും പ്രധാനമന്ത്രിയായതെന്നതാണ് ചരിത്രത്തിന്റെ തിരിച്ചടി. ആദ്യം 1992 മുതൽ 1999 വരെയും ഇപ്പോൾ 2022 മുതലും അദ്ദേഹം പ്രധാനമന്ത്രിയാണ്.
മാറിമറിയുന്ന
ബന്ധങ്ങൾ
2014ലാണ് വീണ്ടും ഇന്ത്യൻ ഹൈക്കമ്മിഷൻ ഫിജിയിൽ തുടങ്ങിയത്, അതും അവരുടെ ആവശ്യപ്രകാരം. റബുക്കയോട് വലിയ അടുപ്പം കാട്ടിയില്ലെങ്കിലും ഇന്ത്യക്കാരുടെ ക്ഷേമത്തിനും മറ്റ് വ്യാപാര കരാറുകളുടെ ഭാഗമായുമാണ് ഈ ബന്ധം തുടരുന്നത്. 2014ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുർമുവും ഫിജി സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയും ഇന്ത്യ സന്ദർശിക്കുന്നത്.
- ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ ഒരു സവിശേഷ സാഹചര്യമാണ് ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയുടെ ഡൽഹി സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയിൽ പരിശീലനം നേടുകയും അട്ടിമറിയിലൂടെ ഫിജിയിൽ അധികാരത്തിലേറുകയും ചെയ്തയാളാണ് സിതിവേനി റബുക്ക. എന്നാൽ ഫിജിയിൽ ഇന്ത്യാക്കാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനായി ഇതേ റെബൂക്ക ഭരണഘടന മാറ്റിയെഴുതി. ഇന്ത്യക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ദൂതനെ പുറത്താക്കി ഹൈക്കമ്മിഷൻ അടച്ചുപൂട്ടി. പിന്നീട് 35 വർഷത്തിനുശേഷം ഇന്ത്യാക്കാരുടെ പിന്തുണയോടെ രണ്ടാം വട്ടം പ്രധാനമന്ത്രിയാകുകയും ചെയ്ത അപൂർവ ചരിത്രത്തിന്റെ ഉടമയാണ് റബുക്ക. ഒരുകാലത്ത് ശത്രുവായിരുന്നെങ്കിലും പിൻകാല ചരിത്രങ്ങൾ നോക്കാതെ രാജ്യത്തിന്റെ നയതന്ത്രത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യവുമാണ് ഫിജി പ്രധാനമന്ത്രിയുടെ സന്ദർശനം അടിവരയിടുന്നത്.
- ഇന്ത്യാക്കാരോടുള്ള
- വെല്ലുവിളികൾ
- വെല്ലിംഗ്ടൺ സ്റ്റാഫ് കോളേജിലെ പരിശീലനത്തിനുശേഷം റബുക്ക ഫിജിയിൽ തിരിച്ചെത്തിയപ്പോൾ ഞാൻ അവിടെ ഹൈക്കമ്മിഷണറായിരുന്നു. ഇന്ത്യക്കാരുടെ ഭൂരിപക്ഷത്തോടെയുള്ള സർക്കാർ അധികാരത്തിലേറിയിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ, 1987ൽ. 30 ദിവസമേ നിലനിൽപ്പുണ്ടായുള്ളൂ. റബുക്കയുടെ നേതൃത്വത്തിൽ വിമതസംഘം പാർലമെന്റിൽ കയറി ഭരണപക്ഷാംഗങ്ങളെ അറസ്റ്റുചെയ്ത് പ്രധാനമന്ത്രിയുടെ വസതിയിലാക്കി പൂട്ടിയിട്ടു. തുടർന്ന് ഗവർണർ ജനറലിനെ മുന്നിൽനിറുത്തി ഭരണഘടന മാറ്റുവാനുള്ള നീക്കം തുടങ്ങി. ഇതിനെതിരേ ഇന്ത്യാക്കാരിൽ നിന്ന് പ്രതിഷേധമുണ്ടായി. ഈ സൈനിക ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഹൈക്കമ്മിഷനെ പിൻവലിക്കുകയാണ് ചെയ്യാറുള്ളതെങ്കിലും ഫിജിയിൽ നിന്ന് ഹൈക്കമ്മിഷനെ പിൻവലിക്കേണ്ടെന്നും തീരുമാനിച്ചു.
- പിന്മാറാത്ത
- നിലപാട്
- ഫിജിയിലെ മിലിറ്ററി ഗവൺമെന്റിനെ ധിക്കരിച്ച് 2 വർഷത്തോളം ഞാനും ഹൈക്കമ്മിഷനും അവിടെ പ്രവർത്തിച്ചു. ഫിജി സർക്കാരിന്റെ പല നടപടികളെയും ഇന്ത്യക്കാർക്കുവേണ്ടി എതിർത്തു. അതിനിടെ അവിടെയുള്ള ഒരു ഗുരുദ്വാരയ്ക്ക് തീപിടിച്ച സംഭവമുണ്ടായി. ഇതേത്തുടർന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്ന് സിക്കുകാർ പ്രതിഷേധവുമായി ഫിജിയിലെത്തി. പ്രതിഷേധം മറ്റ് അസ്വഭാവിക സംഭവങ്ങളിലേക്ക് കടക്കാതിരിക്കാൻ, സമാധാന അന്തരീക്ഷമുണ്ടാക്കാൻ ഞാൻ അവിടെ പ്രസംഗിച്ചു. പ്രശ്നം മതപരമായ കാര്യങ്ങളല്ലെന്നും ഇന്ത്യക്കാർക്കെതിരായ രാഷ്ട്രീയ ഭിന്നതയാണെന്നും ചൂണ്ടിക്കാട്ടി.
- എന്നാലത് ഫിജി സർക്കാർ വലിയ പ്രശ്നമായെടുത്ത് എന്നെ പുറത്താക്കാൻ തീരുമാനിച്ചു. 72 മണിക്കൂർ സമയം നൽകി. എന്നാൽ 46 മണിക്കൂറിനുള്ളിൽ ഞാൻ ഇന്ത്യയിലെത്തി. എനിക്കുശേഷം അവിടെയെത്തിയ ഹൈക്കമ്മിഷണറെ 3 മാസത്തോളം പോലും തുടരാൻ അനുവദിച്ചില്ല. ഇന്ത്യൻ ഹൈക്കമ്മിഷൻ അവർ പൂട്ടിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ന്യൂനപക്ഷമായി മാറിയ ഇന്ത്യക്കാരെ കൂട്ടുപിടിച്ചാണ് റബുക്ക വീണ്ടും പ്രധാനമന്ത്രിയായതെന്നതാണ് ചരിത്രത്തിന്റെ തിരിച്ചടി. ആദ്യം 1992 മുതൽ 1999 വരെയും ഇപ്പോൾ 2022 മുതലും അദ്ദേഹം പ്രധാനമന്ത്രിയാണ്.
- മാറിമറിയുന്ന
- ബന്ധങ്ങൾ
- 2014ലാണ് വീണ്ടും ഇന്ത്യൻ ഹൈക്കമ്മിഷൻ ഫിജിയിൽ തുടങ്ങിയത്, അതും അവരുടെ ആവശ്യപ്രകാരം. റബുക്കയോട് വലിയ അടുപ്പം കാട്ടിയില്ലെങ്കിലും ഇന്ത്യക്കാരുടെ ക്ഷേമത്തിനും മറ്റ് വ്യാപാര കരാറുകളുടെ ഭാഗമായുമാണ് ഈ ബന്ധം തുടരുന്നത്. 2014ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുർമുവും ഫിജി സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയും ഇന്ത്യ സന്ദർശിക്കുന്നത്.
