ദൈവദശകം ലോകത്തിന്റെ നെറുകയിലേക്ക്

ലണ്ടൻ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം വിശ്വപ്രാർത്ഥന 104 ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു. ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി ബെഹാരി,ഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടണിന് നൽകിയാണ് സമർപ്പണം നിർവ്വഹിച്ചത്.

ഇംഗ്ലീഷ് , ഗ്രീക്ക്, സംസ്‌കൃതം, ഹീബ്രു, യേശുദേവൻ സംവദിച്ച അരമായ, ശ്രീബുദ്ധൻ സംവദിച്ച പാലി, അറബി, ഇറ്റാലിയൻ, ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ബൂട്ടാനീസ്, ടിബറ്റൻ, നേപ്പാളി, സിൻഹള, ഇന്ത്യയിലെ ഹിന്ദി, ഭോജ്പുരി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, പഞ്ചാബി, ഒഡീയ, ബംഗാളി, മണിപ്പൂരി, ആസാമീസ്, ഗുജറാത്തി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള ദൈവദശകമാണ് സമർപ്പിച്ചത്. ശിവഗിരി ആശ്രമം ഒഫ് യു.കെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുദർശന രഹ്ന ദൈവദശകം ആലാപനം ചെയ്തു. ആശ്രമം സെക്രട്ടറി സജീഷ്ദാമോദരൻ, ലണ്ടൻ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസർ അലക്സ്ഗ്യാത്ത്, ഇമാം മാത്യൂസർ, ജൂലിയറ്റ്, ഗിരീഷ് ഉണ്ണികൃഷ്ണൻ, കുടുംബയൂണിറ്റ് കൺവീനർ ഗണേഷ് ശിവൻ, വനിതാ കോ- ഓർഡിനേറ്റർ കലാജയൻ, ട്രഷറർ അനിൽകുമാർ രാഘവൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ശശിധരൻ, ജോയിന്റ് കൺവീനർ സതീഷ് കുട്ടപ്പൻ, ഐ.ടി കൺവീനർ മധുരവീന്ദ്രൻ തുടങ്ങിയവരും സേവനം, ഗുരുധർമ്മപ്രചരണസഭ, ശ്രീനാരായണമിഷൻ പ്രവർത്തകരും പങ്കെടുത്തു.

ലോകത്തിന് സമാധാന മന്ത്രം

ദൈവിക പുരുഷനായ ശ്രീനാരായണ ഗുരുദേവൻ ജാതി മതദേശ സീമകൾക്കപ്പുറത്ത് വിശ്വത്തെ മുഴുവൻ ഒന്നായി കണ്ടതിന്റെ പ്രതിഫലനമാണ് ദൈവദശകം വിശ്വ പ്രാർത്ഥനയെന്ന് ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടൺ പറഞ്ഞു.കരുണയും ജ്ഞാനവും പ്രബുദ്ധതയും ഒന്നു ചേർന്ന ലോകത്തെ ഗുരുദേവൻ സ്വപ്നം കണ്ടിരുന്നു. ദൈവദശകം പ്രാർത്ഥന മാത്രമല്ല, ലോകത്ത് ശാന്തിയും സമാധാനവും സൗഖ്യവും പ്രദാനം ചെയ്യുന്നതിനുളള ആഹ്വാന മന്ത്രം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു

വിശ്വമഹാഗുരു: സ്വാമി സച്ചിദാനന്ദ

ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശു ക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ലോക ഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദൈവദശകത്തെ പോപ്പ്

തിരുമേനി പോലും ലോക പ്രാർത്ഥനയായി പ്രഖ്യാപിച്ചതാണ്. ദൈവദശകം104 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ചരിത്ര സംഭവത്തിന് നേതൃത്വം നൽകിയ ഗിരീഷ് ഉണ്ണികൃഷ്ണനെ സ്വാമി സച്ചിദാനന്ദ അഭിനന്ദിച്ചു.

  • ഗുരുദേവ ജയന്തിയാഘോഷം 7ന് ശിവഗിരിയിൽ ഗവർണർ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 171 -മത് ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ചെമ്പഴന്തി ഗുരുകുലത്തിലും, ശിവഗിരിയിലും പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജയന്തി ദിനമായ 7ന് ശിവഗിരിയിൽ രാവിലെ 7 മണിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30 ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, കെ.ജി ബാബുരാജൻ (ബഹ്റിൻ), കെ. മുരളീധരൻ (മുരള്യ) തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും, ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറയും.

11.30 ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മേജർ ഡോ. ഒമർ അൽ മർസൂഖി (ദുബായ്), ആചാര്യ സത് വിന്ദർജി എന്നിവർ മുഖ്യാതിഥികളാകും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് കല്ലമ്പലം, സെക്രട്ടറി അജി എസ്.ആർ.എം, വി.കെ മുഹമ്മദ്,ഭിലായ്, ഡോ. വരുൺ ആർ.കെ (ജർമ്മനി), മുൻ എം.എൽ.എ വർക്കല കഹാർ, ഗുരുധർമ്മ പ്രചരണ സഭാ രജിസ്ട്രാർ കെ.ടി . സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദ് .കെ. ഉദയൻ, മുനിസിപ്പൽ മുൻ ചെയർമാൻ സൂര്യപ്രകാശ്, വാർഡ് കൗൺസിലർ രാഖി എന്നിവർ സംസാരിക്കും. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും, ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറയും. 171 നിർധന രോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും നടക്കും.
ഉച്ചയ്ക്ക് 2 ന് ഗുരു മൊഴി പ്രഭാഷണ പരമ്പരയിൽ മാതൃസഭാ സെക്രട്ടറി ശ്രീജ .ജി.ആർ അദ്ധ്യക്ഷത വഹിക്കും. സഭാ പി.ആർ.ഒ പ്രൊഫ. സനൽകുമാർ ‘കേരളം ഗുരുവിന് മുൻപും ശേഷവും’ എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് 5.30ന് ജയന്തി ഘോഷയാത്ര ആരംഭിച്ച് രാത്രി 10 ന് മഹാസമാധിയിൽ എത്തിച്ചേരും. ശിവഗിരിയിൽ ചതയദീപം തെളിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 6 ന് രാവിലെ 8 ന് മുരുക്കുംപുഴ കാളകണ്ഠ്വേശ്വരം ക്ഷേത്രത്തിൽ നിന്നും ധർമ്മപതാകയും കൊടിക്കയറും രഥഘോഷയാത്രയായി ശിവഗിരിയിൽ എത്തിക്കും. ജയന്തിദിനം മുതൽ മഹാസമാധി ദിനമായ 21 വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാൽ ശാരദാപൂജ, അഖണ്ഡനാമജപയജ്ഞം എന്നിവയും ഉണ്ടായിരിക്കും.
വാർത്താസമ്മേളനത്തിൽ സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, കൺവീനർ അരുൺകുമാർ,ശിവഗിരി മീഡിയ ചെയർമാൻ ഡോ.എം. ജയരാജു , മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top