അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റ് കുറയുന്നത് ഓസ്ട്രേലിയൻ സർവകലാശാലകളുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.നിലവാരം കുറഞ്ഞ സ്വകാര്യ കോളജുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് മൂലം ഓസ്ട്രേലിയൻ സർവകലാശാലകൾക്ക് വർഷം തോറും ഏകദേശം 350 കോടി രൂപ (AU$355 മില്യൺ) നഷ്ടം സംഭവിക്കുന്നു.ഇതിന് പുറമെ വിലക്കയറ്റം, നിയമാനുസരണച്ചെലവുകൾ,തദ്ദേയശീയരുടെ കുറഞ്ഞ അഡ്‌മിഷൻ,വിദേശ വിദ്യാർത്ഥികളെ കുറയ്ക്കുന്ന സർക്കാർ നയങ്ങൾ എന്നിവയും സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു.
Study move എന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം,കൊവിഡിന് ശേഷമുള്ള കാലത്ത് വിദേശ ബിരുദ വിദ്യാർത്ഥികളുടെ ”നിലനിൽപ്പ് നിരക്ക് “”(Retention rate) കുത്തനെ താഴ്ന്നതുകൊണ്ടാണ് വലിയ നഷ്ടം സംഭവിച്ചത്.2023ൽ മാത്രം ഏകദേശം 355 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ വരുമാനം സർവകലാശാലകൾക്ക് നഷ്ടമായി.
2022ലെ കണക്കുകൾ പ്രകാരം,വെറും 13 സർവകലാശാലകൾക്കാണ് 90%ത്തിലധികം നിലനിൽപ്പ് നേടാനായത്.മുൻവർഷം 28 സർവകലാശാലകൾക്ക് ആ നിലവാരം കൈവരിച്ചിരുന്നു.സ്വകാര്യ കോളജുകൾ കുറഞ്ഞ ഫീസിന് (ഏകദേശം AU$15,000) പഠനം നൽകുമ്പോൾ,സർവകലാശാലകൾ ശരാശരി AU$35,000 ഈടാക്കുന്നു.അതിനാലാണ് വിദ്യാർത്ഥികൾ മാറിപ്പോകുന്നത്.നിലനിൽപ്പ് ശരാശരി 90%-ൽ നിന്നും 82% ലേക്ക് താഴ്ന്നു.10,000-ത്തോളം വിദ്യാർത്ഥികൾ തിരികെ വന്നില്ല.
ഫെഡറേഷൻ സർവകലാശാലയുടെ വിദേശ ബിരുദ വിദ്യാർത്ഥികളുടെ നിലനിൽപ്പ് 2021ലെ 90%ൽ നിന്ന് 2022ൽ 51%ലേക്ക് ഇടിഞ്ഞു.സെൻട്രൽ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ അത് 81%ൽ നിന്ന് 33%ലേക്ക് ഇടിഞ്ഞു.ചില സർവകലാശാലകൾ പ്രത്യേക ഇടപെടലുകൾ നടത്തിയതോടെ നിലനിൽപ്പ് മെച്ചപ്പെട്ടിട്ടുണ്ട്. ഫെഡറേഷൻ 2024ൽ 96% വരെ ഉയർത്താനായതായി അവരുടെ കണക്കുകൾ പറയുന്നു.Group of Eight അംഗങ്ങളായ പ്രമുഖ സർവകലാശാലകൾക്കും,സിഡ്‌നി ടെക്നോളജി സർവകലാശാല,കർട്ടിൻ,RMIT, വോള്ളോംഗോങ്ങ് തുടങ്ങിയവയ്ക്കും 90%ത്തിനു മുകളിലാണ് എൻറോൾമെന്റ്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃക: മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. നാക്, എൻ.ഐ.ആർ.എഫ്, കെ.ഐ.ആർ.എഫ് റാങ്കിംഗിൽ മുന്നിലെത്തിയ സ്ഥാപനങ്ങൾക്ക് ‘മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ എക്‌സെലൻസ്’ നൽകി ആദരിക്കുന്ന എക്‌സലൻഷ്യ പരിപാടി ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്തെ മികച്ച 300കോളേജുകളിൽ 25ശതമാനവും കേരളത്തിലാണ്. സർവകലാശാലകൾ ദേശീയ തലത്തിൽ ഉയർന്ന റാങ്കിൽ എത്തിയത് കേരളത്തിലെ മികച്ച വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ അധ്യക്ഷത വഹിച്ചു. നാക് അഡ്വൈസർ ദേവേന്ദർ കാവഡെ മുഖ്യാതിഥിയായി.
നാലുവർഷ ബിരുദം ആഗോള മത്സരത്തിന് പ്രാപ്തമാക്കും
നാലുവർഷ ബിരുദകോഴ്സ് വിദ്യാർത്ഥികളെ ആഗോള മത്സരങ്ങൾക്ക് സജ്ജരാക്കുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷകൾ കൃത്യസമയത്ത് നടത്തുകയും ഫലങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് നേട്ടമാണ്. ഇനി ക്രെഡിറ്റ്-ലിങ്ക്ഡ് ഓൺലൈൻ കോഴ്‌സുകൾ വികസിപ്പിക്കും. ഇതിലൂടെ അദ്ധ്യാപകർക്ക് അവരുടെ വൈദഗ്ധ്യമനുസരിച്ച് സിഗ്‌നേച്ചർ കോഴ്‌സുകൾ രൂപകൽപ്പന ചെയ്യാനാവും. ഗവേഷണ സംസ്‌കാരം വളർത്തുന്നതിനായി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷം ഇന്റേൺഷിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇന്റേൺഷിപ്പ് പോർട്ടലുമുണ്ട്.
