ക്ഷമയുടെ സൗന്ദര്യം,​ സഭയിൽ മാതൃകയായി പ്രതിപക്ഷ നേതാവ്, തെറ്റായ പരാമർശം പിൻവലിച്ചു

കക്ഷിഭേദമന്യേ അഭിനന്ദനം

തിരുവനന്തപുരം: ഏറ്റുമുട്ടലും തല്ലിത്തകർക്കലും വരെ നടന്നിട്ടുള്ള കേരള നിയമസഭ ഇന്നലെ അഭിമാന നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചു. സ്വന്തം നാവിൽ നിന്നുണ്ടായ പിഴവ് തിരിച്ചറിഞ്ഞ് പിൻവലിച്ചും ക്ഷമ ചോദിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പാർലമെന്ററി സമ്പ്രദായത്തിനാകെ മാതൃകയായത്. സ്പീക്കറും കക്ഷി ഭേദമെന്യേ മറ്റു സാമാജികരും പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചു.

മന്ത്രി ജി.ആർ. അനിൽ പച്ചക്കള്ളം പറയുന്നെന്ന് കഴിഞ്ഞ ദിവസം സതീശൻ നടത്തിയ പരാമർശമാണ് ഇതിനെല്ലാം നിമിത്തമായത്. വ്യാഴാഴ്ച വിലക്കയറ്റത്തിനെതിരെ കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലെ ചർച്ചയിലായിരുന്നു പരാമർശം. പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ സതീശൻ പ്രകീർത്തിച്ചിരുന്നെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി. എന്നാൽ,​ താൻ അവിടെ പ്രസംഗിച്ചിട്ടില്ല,​ വിളക്കുകൊളുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും സതീശൻ വാദിച്ചു. പ്രസംഗിച്ചതിന്റെ വീഡിയോ ക്ളിപ്പ് കൈവശമുണ്ടെന്നും സതീശന് വേണമെങ്കിൽ ഷെയർ ചെയ്യാമെന്നും മന്ത്രി മറുപടി നൽകി.

ഇന്നലെ മന്ത്രി അനിൽ വിഷയം വീണ്ടും കൊണ്ടുവന്നു. പറവൂരിൽ സതീശൻ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഹാജരാക്കാമെന്നും അത് സഭാരേഖയിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് കാരണം സഭയിൽ ഉണ്ടായിരുന്നില്ല. അല്പ സമയം കഴിഞ്ഞ് തിരികെ സഭയിലെത്തിയപ്പോഴാണ് സതീശൻ തന്റെ പരാമർശം പിൻവലിച്ച് ക്ഷമ ചോദിച്ചത്. രേഖയിൽ നിന്ന് പരാമർശം നീക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയും ചെയ്തു.

“എന്റെ ഒരു വാക്കും വരുന്ന

തലമുറയ്ക്ക് ദോഷമാവരുത് “

(പ്രതിപക്ഷ നേതാവ് ഇന്നലെ സഭയിൽ പറഞ്ഞത് )

‘ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് ഒരു മിനിറ്റ് സംസാരിച്ചിരുന്നു. സർക്കാരിനെ പ്രകീർത്തിച്ചല്ല, സപ്ലൈകോയുടെ പ്രസക്തിയെക്കുറിച്ചാണ് പറഞ്ഞത്. ഓർമ്മപ്പിശക് സംഭവിച്ചതാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് മന്ത്രിയുടേത് പച്ചക്കള്ളമാണെന്ന് പറഞ്ഞത്. പച്ചക്കള്ളം എന്ന വാക്ക് അൺപാർലമെന്ററിയാണെന്നും വാസ്തവവിരുദ്ധം എന്നേ പറയാവൂ എന്നും മാത്യു.ടി.തോമസ് എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 24 വർഷമായി നിയമസഭാംഗമാണ്. ഒരുവാക്കുപോലും സഭാരേഖയിൽ നിന്ന് നീക്കേണ്ടി വന്നിട്ടില്ല. പച്ചക്കള്ളം എന്ന വാക്ക് സഭാരേഖയിൽ നിന്ന് നീക്കണമെന്ന് സ്പീക്കർക്ക് കത്ത് നൽകി. എന്റെ ഒരു വാക്കുപോലും ഇനി വരുന്ന തലമുറയ്ക്ക് ദോഷമാവരുത്. മന്ത്രിയോടും നിയമസഭയോടും ക്ഷമ ചോദിക്കുന്നു’ – സതീശന്റെ വാക്കുകൾ കരഘോഷത്തോടെ സഭ സ്വീകരിച്ചു.

പ്രതിപക്ഷ നേതാവിന്റെ തിരുത്ത് അനുകരണീയ മാതൃകയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ പറഞ്ഞത് തിരുത്തുകയാണ് പ്രധാനം

-എ.എൻ.ഷംസീർ,​

നിയമസഭാ സ്പീക്കർ

  • ശബരിമലയിലെ സ്വർണപ്പാളി: നാലു കിലോ സ്വർണം അടിച്ചു മാറ്റിയെന്ന് വി.ഡി. സതീശൻ

അടിയന്തര പ്രമേയം അനുവദിച്ചില്ല

പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും നവീകരിച്ചതിലൂടെ നാലു കിലോ സ്വർണം അടിച്ചുമാറ്റിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണപ്പാളി കാണാതായതിൽ അടിയന്തര പ്രമേയാവതരണത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസ് സ്പീക്കർ എ.എൻ.ഷംസീർ അനുവദിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ

നിന്നിറങ്ങിപ്പോയി.

ശില്പങ്ങൾ പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും നവീകരിച്ച് തിരിച്ചെത്തിച്ചപ്പോൾ നാലു കിലോയോളം കുറഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ

അനുമതി തടഞ്ഞപ്പോൾ, കോടതിയുടെ പരിഗണനയിലുള്ള നിരവധി വിഷയങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച കീഴ്‌വഴക്കമുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അയ്യപ്പന്റെ സ്വർണം കാണാതായത് ഭക്തരേയും വിശ്വാസികളേയും വിഷമത്തിലാക്കിയതാണ്. വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. പിന്നാലെയാണ്, പ്രതിപക്ഷം ബഹളം വച്ച ശേഷം സഭയിൽ നിന്നിറങ്ങിപ്പോയത്

മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച വിഷയമായതിനാലാണ് നോട്ടീസ് പരിഗണിക്കാൻ കഴിയാത്തതെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം അട്ടിമറിക്കാൻ ശ്രമിച്ചതു പരാജയപ്പെട്ടതിനാലുള്ള കൊതിക്കെറുവാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിന്

മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും, ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടെ നിയമസഭ ചർച്ച ചെയ്താലത് കോടതിയലക്ഷ്യമാവുമെന്നും മന്ത്രി വാസവനും പറഞ്ഞു.

സി.​പി.​എ​മ്മി​ലെ​ ​വി​വാ​ദ​ത്തി​ന് ​ത​ന്റെ
നെ​ഞ്ച​ത്ത് ​ക​യ​റ​രു​ത്

സി.​പി.​എ​മ്മി​ൽ​ ​ഇ​പ്പോ​ൾ​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ ​വി​വാ​ദം​ ​പോ​ലു​ള്ള​ ​എ​ന്ത് ​കേ​സു​ണ്ടാ​യാ​ലും​ ​ത​ന്റെ​ ​നെ​ഞ്ച​ത്തേ​ക്ക് ​ക​യ​റു​ന്ന​ത് ​എ​ന്തി​നാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​എ​ന്റെ​ ​വീ​ട്ടി​ലേ​ക്കാ​ണ് ​മാ​ർ​ച്ച്.​ ​ഞാ​ൻ​ ​എ​ന്തു​ ​ചെ​യ്തി​ട്ടാ​ണ്.
എ​ങ്ങ​നെ​യാ​ണ് ​ഈ​ ​സം​ഭ​വം​ ​ആ​ദ്യം​ ​പു​റ​ത്തു​വ​ന്ന​തെ​ന്ന് ​സി.​പി.​എം​ ​അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​വ്യാ​പ​ക​മാ​യ​ ​പ്ര​ചാ​ര​ണം​ ​സി.​പി.​എം​ ​ഹാ​ൻ​ഡി​ലു​ക​ൾ​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ഈ​ ​മാ​ന്യ​ത​യൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല​ല്ലോ.​ ​അ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​സം​ര​ക്ഷ​ണം,​ ​സ്ത്രീ​ ​സം​ര​ക്ഷ​ണം​ ​തു​ട​ങ്ങി​യ​ ​വാ​ക്കു​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല​ല്ലോ.​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ത​ല്ല.​ ​അ​ങ്ങ​നെ​ ​ചെ​യ്യ​രു​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​നു​ഭാ​വി​ക​ളോ​ട് ​പ​ത്ര​സ​മ്മേ​ള​നം​ ​ന​ട​ത്തി​ ​പ​റ​ഞ്ഞ​താ​ണ്.
സി.​പി.​എ​മ്മി​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​വാ​ദം​ ​എ​ങ്ങ​നെ​യാ​ണ് ​പു​റ​ത്തു​ ​വ​ന്ന​തെ​ന്ന് ​കെ.​എ​ൻ.​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​ ​പ്ര​സ്താ​വ​ന​യി​ലു​ണ്ട്.​ ​കോ​ൺ​ഗ്ര​സ് ​ആ​സൂ​ത്രി​ത​മാ​യ​ല്ല​ ​ഇ​ത് ​ന​ട​ത്തി​യ​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തെ​ ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​ണ് ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top