ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ക്ഷമിച്ചു

സംഭവം സുപ്രീംകോടതി സിറ്റിംഗിനിടെ

 അഭിഭാഷകനെതിരെ മറ്റു നടപടികൾ

ന്യൂഡൽഹി: രാജ്യത്തിന് കളങ്കമായി സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ വലിച്ചെറിയാൻ ശ്രമം. 71 വയസുള്ള അഭിഭാഷകൻ രാകേഷ് കിഷോറാണ് ഈ നീചപ്രവൃത്തി കാട്ടിയത്. ‘സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല” എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇതിനു മുതിർന്നത്.

രാവിലെ 11.30ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും മലയാളി ജഡ്‌ജി കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് സിറ്റിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം. കേസുകൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ അഭിഭാഷകർ മെൻഷനിംഗ് നടത്തുന്നതിനിടെ രാകേഷ് കിഷോർ ഡയസിനു മുന്നിലേക്ക് നീങ്ങി. ഷൂ ഊരി ചീഫ് ജസ്റ്റിസിനു നേർക്ക് എറിയാൻ ആഞ്ഞതും സുരക്ഷാജീവനക്കാർ പിടികൂടി.

വിനോദ് ചന്ദ്രനോട് മാപ്പുചോദിക്കുന്നതായും ഗവായിയെയാണ് ലക്ഷ്യമിട്ടതെന്നും അഭിഭാഷകൻ വിളിച്ചു പറഞ്ഞു.

ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശ്രദ്ധ തിരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കോടതി നടപടികൾ പതിവുപോലെ തുടർന്നു.

അഭിഭാഷകനെതിരെ കേസ് വേണ്ടെന്ന് ഗവായി നിലപാട് എടുത്തു. നടപടികൾ വേണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രാർ ജനറൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിട്ടയച്ചു. ഷൂസ് അടക്കം തിരിച്ചുകൊടുത്തു.

എന്നാൽ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അഭിഭാഷകനെ സസ്പെൻഡ് ചെയ്തു. ഇതു പിൻവലിക്കുന്നതുവരെ പ്രാക്ടീസ്ചെയ്യാൻ കഴിയില്ല. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷൻ, ബാർ അസോസിയേഷൻ, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.എം തുടങ്ങിയ സംഘടനകൾ അപലപിച്ചു. ദളിത് കുടുംബ പശ്ചാത്തലമുള്ള ബുദ്ധമത വിശ്വാസിയാണ് ഗവായ്.

പ്രകോപിച്ചത് വിവാദ പരാമർശം

മ​ദ്ധ്യ​പ്ര​ദേ​ശ് ​ഖ​ജു​രാ​ഹോ​ ​ജാ​വ​രി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ത​ല​ ​ത​ക​ർ​ന്ന​ ​നി​ല​യി​ലു​ള്ള​ ​ വി​ഷ്‌​ണു​ ​വി​ഗ്ര​ഹ​ത്തെ​ ​പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ക​ഴി​ഞ്ഞ​മാ​സം​ ​പ​രി​ഗ​ണി​ക്ക​വെ​ ​ഗ​വാ​യ് ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​ഭ​ഗ​വാ​ൻ​ ​വി​ഷ്‌​ണു​വി​ന്റെ​ ​ക​ടു​ത്ത​ ​വി​ശ്വാ​സി​യ​ല്ലേ​?​ ​അ​വി​ടെ​ ​പോ​യി​ ​പ്രാ​ർ​ത്ഥി​ക്കൂ,​ ​പ​രാ​തി​ ​പ​റ​യൂ​വെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​ര​നാ​യ​ ​രാ​കേ​ഷ് ​ദ​ലാ​ലി​നോ​ട് ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം.​ ​എ​ല്ലാ​ ​മ​ത​ങ്ങ​ളെ​യും​ ​ബ​ഹു​മാ​നി​ക്കു​ന്ന​ ​ വ്യ​ക്തി​യാ​ണ് ​താ​നെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​പി​ന്നീ​ട് ​വി​ശ​ദീ​ക​രി​ച്ചു. ഗവായി​യുടെ പരാമർശമാണ് തന്നെ പ്രകോപി​ച്ചതെന്ന് അഭി​ഭാഷകൻ പൊലീസി​ന് മൊഴി​ നൽകി​യതായാണ് സൂചന

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top