ചരിത്രദർശനം, രാഷ്ട്രപതിക്ക് ശബരീശപുണ്യം
പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടികയറി കളഭം മൂടിയ അയ്യനെ മനംനിറഞ്ഞ് തൊഴുത സായൂജ്യവുമായി രാഷ്ട്രപതി ദ്രൗപദി മുർമു മലയിറങ്ങി. ഇന്നലെ രാവിലെ 11.47നാണ് രാഷ്ട്രപതി ശ്രീകോവിലിൽ തൊഴുതത്. രാവിലെ 8.30ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെത്തി. തുടർന്ന് കാറിൽ 10 മണിയോടെ പമ്പയിൽ.പമ്പാ സ്നാനത്തിനുശേഷം ഗണപതി ക്ഷേത്രനടയിലാണ് കെട്ടുമുറുക്കിയത്. മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, സുരക്ഷാ ഉദ്യോഗസ്ഥരായ സൗരഭ് എസ്. നായർ, വിനയ് മാത്തൂർ എന്നിർക്കൊപ്പം ഇരുമുടിക്കെട്ടേന്തി പ്രത്യേകം തയ്യാറാക്കിയ ഗുർഖാവാഹനത്തിലേക്ക്. ആറ് ഗുർഖാ വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. 11.15ന് […]