മുത്തച്ഛാ, മുത്തശ്ശീ… സ്മൈൽ പ്ളീസ്…

60 വയസ് കഴിഞ്ഞവർക്ക് സൗജന്യമായി കൃത്രിമ പല്ല്

കൊല്ലം: പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ ‘മന്ദഹാസം’ പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകൾക്കു പകരം കൃത്രിമ പല്ലുകൾ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം കൂടുകയാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അറുപത് വയസ് കഴിഞ്ഞവരുടെ ചിരിക്ക് തിളക്കം കൂട്ടാനാണ് മന്ദഹാസം പദ്ധതി ആരംഭിച്ചത്. ഈ വർഷം ഇതുവരെ 73 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. അതിൽ 35 എണ്ണം അംഗീകരിച്ചു. ബാക്കിയുള്ളവ പരിശോധിച്ചുകൊണ്ടിരിക്കുന്നു.

പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ടവർ, ശേഷിച്ചവ ഉപയോഗമില്ലാതെ നീക്കേണ്ടി വന്നവർ എന്നിവർക്കാണ് കൃത്രിമ പല്ലിന് സഹായം നൽകുന്നത്. വയോജനസംരക്ഷണ പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്ന ഫണ്ടിൽ നിന്നാണ് മന്ദഹാസം പദ്ധതിക്ക് ആവശ്യമായ തുക ചെലവഴിക്കുന്നത്. 10,000 രൂപയാണ് ഒരാൾക്ക് ചെലവഴിക്കുന്നത്. 2016ൽ ആണ് പദ്ധതി ആരംഭിച്ചത്.

സർക്കാർ ആശുപത്രികളിലെ ദന്തൽ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നൽകണം. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആശുപത്രിയിലെ ദന്തൽ ഡോക്ടർ എന്നിവർ ഉൾപ്പെടുന്ന സമിതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. തുക ആശുപത്രിക്ക് നേരിട്ടാണ് കൈമാറുക. ജി​ല്ല ആ​ശു​പ​ത്രി, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി, ശാ​സ്​​താം​കോ​ട്ട താ​ലൂ​ക്ക്​ ആ​ശു​പ​ത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ പ​ദ്ധ​തി പ്ര​കാ​രം പല്ലുവയ്ക്കാൻ സൗകര്യമുള്ളത്.

അപേക്ഷകൾ അ​ക്ഷ​യ​യിലെ സുനീതി പോർട്ടൽ വഴി

 ബി.പി.എൽ റേഷൻ കാർഡ് പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ശാ​രീ​രി​ക ക്ഷ​മ​ത​യു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കു​ന്ന ഡോ​ക്ട​റുടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എന്നിവ സമർപ്പിക്കണം

 സർക്കാർ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാർക്ക് പ്രത്യേക പരിഗണന

 ജി​ല്ല സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​വ​രം അർഹരെ അ​റി​യി​ക്കും

 പ​ല്ലി​ന്റെ അ​ള​വെ​ടു​ത്താൽ ഒ​രു മാ​സ​ത്തി​ന​കം പു​തി​യ പ​ല്ലി​ന്റെ സെ​റ്റ്​ സ്ഥാ​പി​ക്കും

 തു​ട​ർ​ന്നു​ള്ള പ​രി​ച​ര​ണവും ആ​ശു​പ​ത്രി​യി​ൽ ലഭിക്കും

മന്ദഹാസം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവരിലേക്കും പദ്ധതി എത്തിക്കാനാണ് ശ്രമിക്കുന്നത്

സാമൂഹ്യനീതി വകുപ്പ് അധികൃതർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top